സുനന്ദയുടെ മരണത്തിനു പിന്നില്‍ റോബര്‍ട്ട് വധ്ര: സുബ്രഹ്മണ്യം സ്വാമി
ന്യൂഡൽഹി: സുനന്ദാ പുഷ്‌ക്കറിന്റെ മരണം കൊലപാതകം തന്നെയാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സാമി. ഐ.പി.എൽ വാതുവെപ്പിലെ പല രഹസ്യങ്ങളും അറിയാമായിരുന്ന സുനന്ദയുടെ വെളിപ്പെടുത്തലുകളെ കോണ്‍ഗ്രസിലേയും വ്യവസായ മേഖലയിലെയും പ്രമുഖര്‍ ഭയപ്പെട്ടിരിന്നു . വാതുവെപ്പ് വിവരങ്ങൾ സംബന്ധിച്ച് പത്രസമ്മേളനം നടത്താനിരികെയാണ് സുനന്ദ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ പ്രൊഫഷണൽ സംഘമാണെന്നും ഗൂഢാലോചനയ്ക്ക് പിന്നിൽ റോബർട്ട് വാദ്രയാണെന്നും സുബ്രഹ്മണ്യം സാമി ആരോപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും സുബ്രഹ്മണ്യം സാമി ആവശ്യപ്പെട്ടു.
കൊലപാതകത്തില്‍ തരൂരിന് നേരിട്ട് പങ്കുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും എന്നാല്‍ കൊലപാതകളെ പറ്റി അദ്ദേഹത്തിനറിയാമെന്നും അത് വെളിപ്പെടുത്താന്‍ തരൂര്‍ തയ്യാറാകണമെന്നും സ്വാമി ആവശ്യപ്പെട്ടു
അതേസമയം, തനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ശശീതരൂർ ഇതുവരെ തയ്യറായിട്ടില്ല. വിവാദങ്ങളോട് പിന്നീട് പ്രതികരിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എയിംസ് ഡയറക്ടറോട് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ആവശ്യപ്പെട്ടിട്ടുണ്ട്. എയിംസിലെ ഫോറൻസിക് വിഭാഗം തലവൻ സുധീർ ഗുപ്തയാണ് സുനന്ദയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തിരുത്താൻ മുൻ കേന്ദ്രമന്ത്രിമാരായ ശശി തരൂരും ഗുലാം നബി ആസാദും ആവശ്യപ്പെട്ടതായി വെളിപ്പെടുത്തിയത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ