പതിമൂന്നാം വയസ്സില്‍ അച്ഛന്‍ കന്യകാത്വം പരിശോധിച്ച് വിവാഹം കഴിപ്പിച്ചു
സിഡ്‌നി: അഞ്ചു വര്‍ഷം മുന്‍പ് ഈജിപ്തില്‍ സഹോദരനൊപ്പം അവധി ആഘോഷിക്കാന്‍ പോയതാണ് രാനിയ ഫാര. അവിടെവച്ച് അവളുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു. നരക ജീവിതത്തിന്റെ അഞ്ചു വര്‍ഷങ്ങള്‍. പിരമിഡുകള്‍ കാണാനുള്ള ആഗ്രഹമാണ് അവളെ ഈജിപ്തില്‍ എത്തിച്ചത്. അവിടെവച്ച് പിതാവ് അവളെ സിറിയയിലേക്ക് ബലം പ്രയോഗിച്ചു കൊണ്ടുപോയി. അപ്പോള്‍ വയസ് 13 മാത്രം. എതിര്‍ക്കാനുള്ള ശേഷിയും പരിമിതം.
പിന്നീടുള്ള അഞ്ചു വര്‍ഷം ജീവിതം നരകതുല്യം. ചെന്നയുടന്‍ കന്യകാത്വം പരിശോധിപ്പിച്ചു. മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും ബന്ധുവിന് വിവാഹം ചെയ്തു കൊടുത്തു. ബാല്യം വിടും മുന്‍പ് മറ്റൊരാളുടെ ഭാര്യാ പദവിയിലേക്ക്. സഹോദരനോടൊപ്പം ഈജിപ്റ്റില്‍ ഒഴിവുകാലം ചിലവഴിക്കുകയായിരുന്ന രാനിയ ഫാരയെ അച്ഛന്റെ നേതൃത്വത്തിലാണ് സിറിയയിലേക്ക് തട്ടിക്കൊണ്ടു പോയത്.
13ാം വയസിലുണ്ടായ ഈ ദുരനുഭവം അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓസ്‌ട്രേലിയന്‍ പെണ്‍കുട്ടി തുറന്നു പറഞ്ഞത്. ചാനല്‍ 9 ന്റെ 60 മിനിറ്റ് എന്ന പരിപാടിയിലൂടെയാണ് ലോകത്തെ ഞെട്ടിച്ച ഈ സംഭവം വെളിപ്പെടുത്തിയത്. 18ാം പിറന്നാളിന് ബ്രിട്ടീഷ് എംബസിയുടെ സഹായത്തോടെയാണ് ഇവര്‍ ദമാസ്കസില്‍ നിന്നും രക്ഷപെട്ടത്. രക്ഷപെടുവാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിക്കുവാനും തീരുമാനിച്ചിരുന്നതായി അവള്‍ പറയുന്നു.
സിഡ്‌നിയില്‍ ജനിച്ചുവളര്‍ന്ന രാനിയയുടെ അച്ഛന്‍ സിറിയന്‍ മുസ്ലീമാണ്. 20 വര്‍ഷത്തെ കഠിന ദാമ്പത്യജീവിതത്തില്‍ മനം മടുത്ത് രാനിയയുടെ അമ്മ ഓടിപ്പോയിരുന്നു. മകളെ പിടിച്ചുകൊണ്ടുപോയ സംഭവം അമ്മ അറിയുകയും എന്നാല്‍ ഫോണ്‍ വിളിച്ചപ്പോള്‍ തിരികെ കൊണ്ടുവരുവാനുള്ള ചിലവ് അവര്‍ക്ക് താങ്ങാനാവുന്നതല്ലെന്നും പറഞ്ഞിരുന്നു.
ദമാസ്കസില്‍ എത്തിച്ചേര്‍ന്ന ഉടന്‍ തന്നെ കന്യകാത്വപരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു. അവിടുത്തെ വിദ്യാലയത്തില്‍ ചേര്‍ക്കുവാനാണ് ഈ പരിശോധന എന്ന് രാനിയ വിശദീകരിച്ചു. പരിശോധനയ്ക്ക് ശേഷം റിസള്‍ട്ട് തന്നെ കാണിക്കാതെ, അച്ഛനും സഹോദരനും ചേര്‍ന്ന് ആന്റിയുടെ വീട്ടിലേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്നുള്ള കാലം എന്നെങ്കിലും രക്ഷപെടണമെന്ന സ്വപ്‌നവുമായി, വീട്ടുകാരുടെ ഇഷ്ടത്തിന് വഴങ്ങി ജീവിക്കുകയായിരുന്നു. തന്റെ അച്ഛനൊരു പിശാചാണെന്നും, ജീവിതത്തില്‍ കണ്ട ഏറ്റവും വൃത്തികെട്ട മനുഷ്യനാണെന്നും പറഞ്ഞ രാനിയ പരിപാടിയില്‍ പൊട്ടിത്തെറിച്ചു.
തന്റെ ബാല്യകാലത്ത് ഭര്‍ത്താവായി വന്നയാളുമായി ഇതുവരെ സംസാരിച്ചിട്ടില്ല. മടങ്ങിവന്ന തന്നോട് സിറിയയിലെ അനുഭവങ്ങളെക്കുറിച്ച് അമ്മയോ മറ്റുള്ളവരോ ഒരക്ഷരം പോലും ചോദിച്ചിരുന്നില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമപ്രായക്കാരനായ അയല്‍ക്കാരനാണ് ബ്രിട്ടിഷ് എംബസിയുടെ ഫോണ്‍ നമ്പര്‍ നല്‍കിയത്. എന്നാല്‍ പ്രായപൂര്‍ത്തിയായതിനു ശേഷം മാത്രമേ നിയമപരമായി എംബസിക്കും സഹായിക്കാനാവുമായിരുന്നുള്ളൂ. അതിനാലാണ് 18ാം വയസുവരെ കാത്തിരിക്കേണ്ടി വന്നത്.
ദമാസ്കസിലെ ഫോര്‍ സീസണ്‍സ് ഹോട്ടലിന്റെ മുന്നിലായി എംബസി ഉദ്ദ്യോഗസ്ഥ കാത്തുനില്‍ക്കുകയും, വീട്ടുകാര്‍ ഉറങ്ങുന്ന സമയം നോക്കി ടാക്‌സിയില്‍ കയറി ഹോട്ടലിലെത്തുകയും ചെയ്യുകയായിരുന്നു. അന്നു രക്ഷപെടാന്‍ സാധിച്ചില്ലായിരുന്നുവെങ്കില്‍ അതേ ദിവസം തന്നെ ആത്മഹത്യ ചെയ്‌തേനെ എന്നും രാനിയ കൂട്ടിച്ചേര്‍ത്തു. രണ്ടു അംഗരക്ഷകരുടെ സംരക്ഷണത്തോടെയാണ് ജോര്‍ദാന്‍ ബോര്‍ഡര്‍ കടന്നത്.
നിര്‍ഭാഗ്യവശാല്‍ രാനിയ ഫാറയുടെ ജീവിതകഥ അപൂര്‍വ്വമായൊരു സംഭവമല്ല. അടുത്തയിടെ സിട്‌നിയിലെ എമിഗ്രന്റ് വിമണ്‍സ് ഹെല്‍ത്ത് സര്‍വീസ് എന്ന സംഘടന 62 ബാലികാവധു ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഈജിപ്റ്റ്, അന്ത്യ, തുര്‍ക്കി, സുദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും 62 പേരെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയ്ക്ക് രക്ഷപെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ