Video Of Day

Breaking News

ലൈവ് അഭിമുഖത്തിനിടെ മുന്‍ യു.എസ് വൈസ് പ്രസിഡണ്ട് ഡിക് ചെനിയെ 'അറസ്റ്റ് ചെയ്യാന്‍' ശ്രമം

ന്യൂയോര്‍ക്ക്: മുന്‍ യു.എസ് വൈസ് പ്രസിഡണ്ട് ഡിക് ചെനിയുടെ ടെലിവിഷന്‍ അഭിമുഖത്തിനിടെ യുവതിയുടെ യുദ്ധവിരുദ്ധ പ്രതിഷേധം. ബുഷ് ഭരണകൂടം ഇറാഖില്‍ നടത്തിയ അധിനിവേശത്തിന്റെ പേരില്‍ ചെനിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് യുവതി പ്രതിഷേധം രേഖപ്പെടുത്തിയത്. ചെനിയെ 'അറസ്റ്റ് ചെയ്യാന്‍' കൈവിലങ്ങുമായി എഴുന്നേറ്റ യുവതിയെ സംഘാടകര്‍ ഹാളിനു പുറത്തേക്ക് കൊണ്ടുപോയി. അഭിമുഖം ലൈവ് ആയതിനാല്‍ പ്രതിഷേധ പ്രകടനം പ്രേക്ഷകര്‍ കാണുകയും ചെയ്തു.

ബുഷ് ഭരണകൂടത്തില്‍ വൈസ് പ്രസിഡണ്ടായിരുന്ന ഡിക് ചെനി കുടുംബസമേതമാണ് അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയത്. ഒബാമയുടെ നയങ്ങളെ വിമര്‍ശിക്കുകയും ബുഷിനെ ന്യായീകരിക്കുകയും ചെയ്ത് ചെനിയുടെ അഭിമുഖം മുന്നോട്ടുപോകുന്നതിനിടെ യുവതി ബഹളം വെക്കുകയായിരുന്നു.

'യുദ്ധക്കുറ്റത്തിന് ഡിക് ചെനിയെ അറസ്റ്റ് ചെയ്യണം. നിങ്ങളാണ് ഇറാഖിനെ നശിപ്പിച്ചത്. നിങ്ങളാണ് ഇറാഖിനെ നശിപ്പിച്ചത്' കയ്യില്‍ കരുതിയ വിലങ്ങ് ഉയര്‍ത്തിക്കാണിച്ച് യുവതി വിളിച്ചുപറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല