Video Of Day

Breaking News

മലയാള നടിയുമായി മുടിഞ്ഞ പ്രണയം, വീട്ടില്‍ കലഹം, ഉദയനിധി ആത്മഹത്യക്കു ശ്രമിച്ചു?

പ്രണയം തലയ്‌ക്കു പിടിച്ചാല്‍ ഒരാള്‍ എന്തും ചെയ്യാന്‍ തയ്യാറായേക്കും. ഇഷ്‌ട കാമുകിയെ സ്വന്തമാക്കാനായി ആരോടും ഏറ്റുമുട്ടാനും വേണമെങ്കില്‍ സ്വജീവന്‍ ബലികഴിക്കാനും ഒരുമ്പെടുന്ന കാമുകന്‍മാരും ഒട്ടും കുറവല്ല. തമിഴ്‌നാട്ടിലെ പ്രശസ്‌ത രാഷ്‌ട്രീയ-സിനിമാ കുടുംബത്തിന്റെ പ്രതിനിധിയായ ഉദയനിധി സ്‌റ്റാലിന്‍ ഇത്തരത്തില്‍ ഒരാളാണെന്നാണ്‌ പാപ്പരാസികളുടെ പറച്ചില്‍.

തനിക്കൊപ്പം അഭിനയിച്ച ഒരു മലയാളി നായികയുമായി ഉദയനിധി കടുത്ത പ്രണയത്തിലാണെന്ന്‌ നേരത്തെ തന്നെ അടക്കംപറച്ചിലുകളുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഒരു തമിഴ്‌ സിനിമാ വെബ്‌സൈറ്റ്‌ പുറത്തുവിട്ടത്‌ കോളിവുഡിനെ ഞെട്ടിക്കുന്ന ഒരു ഗോസിപ്പായിരുന്നു. കാമുകിയുമായുളള ബന്ധത്തെ ഉദയനിധിയുടെ ഭാര്യ ചോദ്യം ചെയ്‌തുവെന്നും തുടര്‍ന്ന്‌ താരം ഉറക്കഗുളിക കഴിച്ച്‌ ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയിലാണെന്നുമായിരുന്നു വാര്‍ത്ത.

കോളിളക്കം സൃഷ്‌ടിച്ച ഒരു പ്രണയകഥയിലെ നായികയാണ്‌ മലയാളി താരം. ഇവരുമായി പ്രണയത്തിലായ ശേഷമാണ്‌ കാമുകന്‍ ഭാര്യയെ ഉപേക്ഷിച്ചത്‌. പ്രണയപരാജയത്തിനു ശേഷവും ഇവര്‍ സ്‌ഥിരം ഗോസിപ്പ്‌ കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. ഉദയനിധിയുടെ പുതിയ പ്രണയം വാര്‍ത്തയായതോടെ ഭാര്യയോടും മക്കളോടുമൊപ്പം അടങ്ങിയൊതുങ്ങി കഴിയാന്‍ സാക്ഷാല്‍ കരുണാനിധി തന്നെ അദ്ദേഹത്തെ ഉപദേശിച്ചുവെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല