Video Of Day

Breaking News

ഫോണില്‍ പരിചയപ്പെട്ട കാമുകി വീട് വിട്ട് വന്നപ്പോള്‍ കാമുകന്‍ ഞെട്ടി, പോലീസിനെ വിളിച്ചു

ജാഷ്‌പൂര്‍: ഫോണിലൂടെ പരിയപ്പെടുന്ന പെണ്‍കുട്ടിയുമായുളള ബന്ധം വളര്‍ന്ന്‌ വിവാഹത്തില്‍ കലാശിക്കുന്നത്‌ അത്ര അസാധാരണമല്ല. എന്നാല്‍ പ്രണയം വിവാഹത്തിലെത്തും മുന്‍പ്‌ കാമുകി പുരുഷനാണെന്ന്‌ അറിഞ്ഞാലോ? ആ മാനസികാവസ്‌ഥ ആര്‍ക്കും താങ്ങാന്‍ പറ്റിയെന്നു വരില്ല. ഛത്തിസ്‌ഗഡ്‌ സ്വദേശിയായ കിഷോര്‍ ഇപ്പോള്‍ ഇതേപോലൊരു ഊരാക്കുടുക്കിലാണ്‌.

ജാഷ്‌പൂര്‍ ജില്ലക്കാരനായ കിഷോറിന്‌ തന്റെ സുഹൃത്തില്‍ നിന്നാണ്‌ നേഹ പന്ന എന്ന യുവതിയുടെ ഫോണ്‍ നമ്പര്‍ ലഭിക്കുന്നത്‌. കിഷോര്‍ ഈ നമ്പറില്‍ വിളിക്കുകയും ദിവസങ്ങള്‍ക്കുളളില്‍ ഇരുവരും കൂടുതല്‍ അടുക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ കിഷോര്‍ തനിക്ക്‌ നേഹയെ വിവാഹം ചെയ്യാന്‍ സമ്മതമാണെന്ന്‌ അറിയിക്കുകയും ചെയ്‌തു.


ഇരുവരും വിവാഹം വാക്കാല്‍ ഉറച്ചതിനു ശേഷം കിഷോറിന്റെ വീട്ടിലെത്തിയ നേഹ അവിടെ നാലു ദിവസം താമസിച്ചു. ഈ സമയമെല്ലാം മുഖം മറച്ചായിരുന്നു നേഹ മറ്റുളളവരുടെ മുന്നിലെത്തിയത്‌. പിന്നീട്‌, നേഹ കിഷോറിന്റെ വീട്‌ വിട്ടുപോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതോടെയാണ്‌ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്‌.

വീട്ടുകാര്‍ അതൃപ്‌തി പ്രകടിപ്പിച്ചതോടെ നേഹയെ വീട്ടില്‍ കൊണ്ടുചെന്നാക്കാന്‍ കിഷോര്‍ ശ്രമം തുടങ്ങി. ഇതിനായി ഒരു ടാക്‌സി വിളിച്ച്‌ നേഹയെയും കയറ്റി യാത്ര തുടങ്ങിയെങ്കിലും തെറ്റായ വിലാസം നല്‍കിയതിനാല്‍ ശ്രമം പരാജയപ്പെട്ടു. നേഹയുടെ പെരുമാറ്റത്തില്‍ മനംമടുത്ത കിഷോര്‍ ഗതികെട്ട്‌ പോലീസിനെ വിവരം അറിയിച്ചു.

ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിലെടുക്കവേ നേഹ രക്ഷപെടാന്‍ ശ്രമിച്ചു. ഈ ശ്രമം തടയാന്‍ ശ്രമിച്ചപ്പോഴാണ്‌ തന്റെ പ്രതിശ്രുത വധു പുരുഷനാണെന്ന വസ്‌തുത കിഷോറും കുടുംബവും അറിയുന്നത്‌! സംഭവത്തിന്റെ ചുരുളഴിക്കാന്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.\

അഭിപ്രായങ്ങളൊന്നുമില്ല