Video Of Day

Breaking News

സൗദിയിലെ മൂന്ന്‌ വയസ്സുകാരി റംസാൻ നോമ്പ്‌ എടുക്കുന്നു

സൗദി :വിശ്വാസതീഷ്‌ണതയുടെ നിറവിൽ  റംസാൻ വ്രതമനുഷ്ടിക്കുന്ന മൂന്നുവയസ്സുകാരി കൗതുകമാകുന്നു .സൗദി അറേബ്യക്കാരിയായ മെറിയം എന്ന മൂന്നു വയസ്സുകാരിയാണ് പുണ്യ  മാസത്തില്‍ മുതിര്‍ന്നവര്‍ക്കൊപ്പം നോമ്പെടുക്കുന്നത്. പിതാവ് റഷീദ് ഹസനും മാതാവ് ഇഫാര്‍ ആബ്രുവിനും ഒപ്പം പകല്‍ ആഹാരം പൂര്‍ണമായി ഉപേക്ഷിച്ചാണ് കൊച്ചു മെറിയം ഉപവാസം അനുഷ്ഠിക്കുന്നത്.   

ഒരു പക്ഷേ പുന്ന്യങ്ങളുടെ പൂക്കാലമായ റംസാനിൽ  പരമകാരുണ്യവാന്റെ കടാക്ഷം നേടാൻ  പകൽ മുഴുവൻ ഉപവാസമാനുഷ്ടിക്കുന്ന  ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ആള്‍ മെറിയമായിരിക്കാം.


മാതാപിതാക്കളെ അനുകരിച്ച്‌ നോമ്പെടുത്ത് തുടങ്ങിയ കുട്ടി പിന്നീട്‌  റംസാന്‍ വൃതത്തിന്റെ പ്രാധാന്യവും വിശുദ്ധിയും മുത്തശ്ശിയിൽ നിന്ന്  മനസ്സിലാക്കിയതോടെ  ഉപവാസം അനുഷ്‌ഠിക്കാന്‍ തീര്‍ച്ചപ്പെടുത്തുകയായിരുന്നു.
പത്തു വയസ്സ്‌ പ്രായമുള്ളവര്‍ മുതലാണ്‌ സാധാരണ നോമ്പ്‌ ആചരിക്കാറുള്ളത് . താന്‍ പോലും ആറാം വയസ്സ്‌ മുതലാണ്‌ നോമ്പ്‌ എടുത്തു തുടങ്ങിയതെന്നും എന്നാല്‍ നന്നേ ചെറുപ്പം മുതല്‍ മകള്‍ മതാചാരം അനുഷ്‌ഠിക്കുന്നത്‌ ദൈവത്തിന്റെ അനുഗ്രഹമാണെന്നും മെറിയമിന്റെ മാതാവ്‌ പറയുന്നു.

പുണ്ണ്യം കാംഷിച്ച് പകൽ മുഴുവൻ നോമ്പെടുക്കുന്ന മെറിയം റംസാനിൻറെ രാവുകളെ ധന്ന്യമാക്കാൻ മാതാപിതാക്കള്‍ക്കൊപ്പം രാത്രിയിലെ ദീർഘമായ പ്രാര്‍ത്ഥനയിലും  സ്ഥിരമായി പങ്കെടുക്കുന്നുണ്ട്.



സൗദിയിലെ മൂന്ന്‌ വയസ്സുകാരി റമാദാന്‍ നോമ്പ്‌ എടുക്കുന്നു - See more at: http://www.mangalam.com/specials/203010#sthash.W1O9RqnU.dpuf

അഭിപ്രായങ്ങളൊന്നുമില്ല