നൈജീരിയന്‍ ഇറച്ചിക്കടയില്‍ വിറ്റത് മനുഷ്യ ശരീരം
നൈജീരിയയില്‍ മനുഷ്യ ഇറച്ചി വില്‍പ്പന നടത്തിയ കട പോലീസ് അടച്ചുപൂട്ടി. ലോറിനിലെ വിമാനത്താവള റോഡിലെ ഒരു പണി തീരാത്ത കെട്ടിടത്തില്‍ മനുഷ്യശരീര ഭാഗങ്ങള്‍ വില്‍പ്പന നടക്കുന്നതായി പോലീസിന് രഹസ്യ വിവരം കിട്ടുകയായിരുന്നു. ഇവിടെ നിന്നും ശരീര ഭാഗങ്ങള്‍ കണ്ടെത്തുകയും ചെയ്‌തു.
നൈജീരിയന്‍ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ചില ആചാരങ്ങള്‍ ഈ ആഴ്‌ച നടക്കാനിരിക്കെയാണ് മനുഷ്യ ശരീരഭാഗങ്ങള്‍ ഇറച്ചിക്കടയില്‍ നിന്നും കണ്ടെത്തിയത്. ആചാരം നടത്താന്‍ വേണ്ടി സൂക്ഷിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ ആരേയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. അതേസമയം കെട്ടിടം ഉടമയായ 85 കാരിയെ പോലീസ് ചോദ്യം ചെയ്‌തു വരികയാണ്. മനുഷ്യ ഇറച്ചി വില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരില്‍ ഒരാളാണ് പോലീസിന് വിവരം കൈമാറിയത്. പിന്നീട് ക്വാരാ സ്‌റ്റേറ്റ് പോലീസ് സ്‌ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
പോലീസ് എത്തുമ്പോള്‍ തലയില്ലാത്ത ഒരു ശരീരം, കാല്‍പ്പാദം, ഇരയുടേത് എന്ന് കരുതുന്ന വസ്‌ത്രങ്ങള്‍ എന്നിവ ഇവിടെയുണ്ടായിരുന്നു. ആചാരങ്ങളുടെ ഭാഗമായി മനുഷ്യ ഇറച്ചി വേണ്ടിവരുന്നതിനാലാകാം വില്‍പ്പന നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം മനുഷ്യശരീരം ഇവിടെ എങ്ങിനെയെത്തി, ആരെങ്കിലും കൊല്ലപ്പെട്ടതാണോ തുടങ്ങിയ കാര്യത്തില്‍ അന്വേഷണം നടന്നു വരികയാണ്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ