Video Of Day

Breaking News

കുഞ്ഞ്‌ മരിക്കുമ്പോള്‍ കാമുകിമാര്‍ക്ക് നഗ്നചിത്രം അയച്ചു കൊണ്ടിരുന്ന പിതാവിന്‌ ജാമ്യമില്ല

സ്വന്തം കുഞ്ഞ്‌ കാറിനുള്ളില്‍ മരിച്ചു കൊണ്ടിരിക്കുമ്പോള്‍ കാമുകിമാര്‍ക്ക്‌ നഗ്നചിത്രം അയച്ചു കൊണ്ടിരുന്ന പിതാവിന്‌ കോടതി ജാമ്യം നിഷേധിച്ചു. മകനെ കൊന്നെന്ന കുറ്റത്തിന്‌ പോലീസ്‌ പിടിയിലായ അറ്റ്‌ലാന്റക്കാരനായ ക്രൂരനായ പിതാവ്‌ ജസ്‌റ്റിന്‍ റോസ്‌ ഹാരിസിനാണ്‌ കോടതി ജാമ്യം നിഷേധിച്ചത്‌. സ്വന്തം സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനത്തിനുള്ളിലെ കടുത്ത ചൂടില്‍ മകനെ ബോധപൂര്‍വ്വം പൂട്ടിയിട്ട്‌ കൊന്നെന്നാണ്‌ ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം.

പരസ്‌ത്രീ ബന്ധമുണ്ടായിരുന്നതായും കുട്ടികളില്ലാത്ത സ്വതന്ത്രജീവിതം ഇയാള്‍ ആഗ്രഹിച്ചിരുന്നതായും അന്വേഷണോദ്യോഗസ്‌ഥര്‍ ആരോപിച്ചു. ജൂണ്‍ 18 നാണ്‌ സ്വന്തം എസ്‌യുവിന്റെ പിന്‍ സീറ്റില്‍ ഹാരിസിന്റെ 22 മാസം പ്രായമായ കുഞ്ഞ്‌ കൂപ്പര്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കാറോടിച്ച്‌ ജോലിക്ക്‌ പോകുന്നതിനിടയില്‍ കാറിന്റെ പിന്‍സീറ്റില്‍ കുഞ്ഞ്‌ ഇരിപ്പുണ്ടെന്ന്‌ അറിഞ്ഞിരുന്നില്ലെന്നായിരുന്നു ഇയാള്‍ കോടതിയില്‍ പറഞ്ഞത്‌. കുഞ്ഞ്‌ കാറിനുള്ളില്‍ ശ്വാസംമുട്ടി മരിക്കുമ്പോള്‍ ഇയാള്‍ തന്റെ കാമുകിമാര്‍ക്ക്‌ നഗ്നചിത്രം അയയ്‌ക്കുന്ന തിരക്കിലായിരുന്നു.

ഇക്കാര്യത്തില്‍ നടന്ന കൂടുതല്‍ അന്വേഷണത്തില്‍ ഹാരിസിന്റെ മറ്റൊരു മുഖമാണ്‌ അന്വേഷണോദ്യോഗസ്‌ഥര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞത്‌. ഇയാള്‍ക്ക്‌ ഒരു 17 കാരി ഉള്‍പ്പെടെ അനേകം സ്‌ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും ഇയാള്‍ക്കും ഇയാളുടെ ഭാര്യയ്‌ക്കും കുഞ്ഞിന്റെ പേരില്‍ രണ്ടു എല്‍ഐസി പോളിസികള്‍ ഉണ്ടായിരുന്നതായും കണ്ടെത്തി. കുഞ്ഞ്‌ മരിച്ച ദിവസം ഹാരിസ്‌ കുട്ടികളില്ലാത്ത ജീവിതം പ്രോത്സാഹിപ്പിക്കുന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിച്ചിരുന്നതായും പോലീസ്‌ വ്യക്‌തമാക്കി.

ഇയാള്‍ അസന്തുഷ്‌ടമായ വിവാഹ ജീവിതമാണ്‌ നയിച്ചതെന്നും കുട്ടികളില്ലാത്ത ജീവിതം ആഗ്രഹിച്ചിരുന്നതായും കോബ്‌ കൗണ്ടി ഡിപ്പാര്‍ട്ട്‌മെന്റില്‍ പറഞ്ഞു. അതേസമയം കുഞ്ഞിനെ കൊന്നതിന്‌ ഇയാള്‍ക്കെതിരേ തെളിവുകളില്ലെന്നും അതുകൊണ്ട്‌ തന്നെ കേസില്‍ ഇയാള്‍ ശിക്ഷിക്കപ്പെടാന്‍ സാധ്യത ഇല്ലെന്നുമാണ്‌ ഇയാളുടെ അഭിഭാഷകന്‍ പറയുന്നത്‌. വിചാരണ വേളയില്‍ ഹാരിസ്‌ കരയുകയും വിതുമ്പുകയും ചെയ്യുന്നുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല