ഭര്‍ത്താവിന് പൊണ്ണത്തടിയും കറുപ്പും; യുവതി ആത്മഹത്യചെയ്തു
സൂറത്ത്: ഭര്‍ത്താവിന്റെ സൗന്ദര്യക്കുറവിലും പൊണ്ണത്തടിയിലും മനംനൊന്ത് യുവതി ആത്മഹത്യചെയ്തു. ദബോലി റോഡില്‍ ഘനശ്യാം നഗറില്‍ രാഖി സിന്ദല്‍ (18) ആണ് മരിച്ചത്. ഞായറാഴ്ചയാണ് ഇവരെ വീട്ടിലെ സീലിങ്ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പൊലീസിന്റെ അന്വേഷണത്തിലാണ് ഭര്‍ത്താവിന്റെ അസുഖവും സൗന്ദര്യക്കുറവും സഹിക്കാതെയാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് വ്യക്തമായത്.
രാഖിയുടെ ഭര്‍ത്താവ് നിലേഷ് കുറെക്കാലമായി അപസ്മാരത്തിന് ചികിത്സയിലാണ്. നിരന്തരം മരുന്ന് കഴിക്കുന്നതിന്റെ ഫലമായി ഇദ്ദേഹത്തിന് പൊണ്ണത്തടി ഉണ്ടാകുകയും ദേഹം കറുക്കുകയും ചെയ്തിരുന്നു. പൊണ്ണത്തടിയെയും കറുപ്പുനിറത്തെയും ചൊല്ലി ഇരുവരും തമ്മില്‍ വീട്ടില്‍ എപ്പോഴും വഴക്കുണ്ടായിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ