Video Of Day

Breaking News

നടിയുടെ ഭര്‍ത്താവും സഹോദരനും പീഡിപ്പിച്ചെന്ന്‌ ടെലിവിഷന്‍ താരം

പീഡനം ഒരു സാധാരണ വാര്‍ത്ത എന്ന നിലയിലേക്ക്‌ മാറിയിരിക്കുന്ന ഇന്ത്യയില്‍ പ്രീതി സിന്റയ്‌ക്ക് പിന്നാലെ പീഡന ആരോപണവുമായി മറ്റൊരു ബോളിവുഡ്‌ താരവും. സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌ത് മറ്റൊരു ബോളിവുഡ്‌ നടിയുടെ ഭര്‍ത്താവും അയാളുടെ സഹോദരനും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി മുന്‍ ബിഗ്‌ബോസ്‌ മത്സരാര്‍ത്ഥിയായ നടിയാണ്‌ രംഗത്ത്‌ വന്നിരിക്കുന്നത്‌. ഇവര്‍ നല്‍കിയ പരാതിയില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.

ബിഗ്‌ബോസ്‌ ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകശ്രദ്ധയിലേക്ക്‌ ഉയര്‍ന്ന പൂജാ മിശ്രയാണ്‌ ആരോപണവുമായി രംഗത്ത്‌ വന്നിട്ടുള്ളത്‌. ബോളിവുഡിലെ മുന്‍ സെക്‌സ് ബോംബ്‌ ഇഷാ കോപികറിന്റെ ഭര്‍ത്താവും ബിസിനസുകാരനുമായ ടിമ്മി എന്ന്‌ വിളിക്കുന്ന രോഹിത്‌ നരംഗിനും സഹോദരന്‍ ജിമ്മിയെന്ന്‌ വിളിക്കുന്ന രാഹുല്‍ നരംഗിനും എതിരേയാണ്‌ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്‌. ഇരുവരും പൂനെയില്‍ വെച്ച്‌ ഒരു കാറില്‍ തന്നെ രണ്ടു തവണ പീഡിപ്പിച്ചെന്നാണ്‌ പരാതി.

സിനിമയില്‍ മുഖ്യവേഷം നല്‍കാമെന്ന്‌ വ്യാമോഹിപ്പിച്ച്‌ പൂനെയിലെ അധികം ആള്‍പാര്‍പ്പില്ലാത്ത സ്‌ഥലത്തുവെച്ച്‌ കാറിനുള്ളില്‍ വെച്ചായിരുന്നു പീഡനം നടത്തിയത്‌. സംഭവം പുറത്തറിയാതിരിക്കാന്‍ ഇവര്‍ രണ്ടു തവണ തന്നെ വധിക്കാന്‍ ശ്രമിക്കുകയും തന്റെ ഫോണും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഹാക്ക്‌ ചെയ്‌തതായും നടി പരാതിയില്‍ പറഞ്ഞിട്ടുണ്ട്‌. 1999 മുതല്‍ ഇരുവരേയും തനിക്ക്‌ അറിയാമെന്നും ഇക്കാര്യം സംസാരിക്കാനായി ഇരുവരും തന്റെ വീട്ടില്‍ എത്തിയിരുന്നെന്നും പൂജാ മിശ്ര പറഞ്ഞു. സംഭവത്തില്‍ ഇരുവര്‍ക്കും എതിരേ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റത്തിന്‌ പോലീസ്‌ കേസെടുത്തു. കളേഴ്‌സ് ചാനലിലെ ബിഗ്‌ബോസ്‌ 5 ലൂടെ ശ്രദ്ധേയയായ പൂജ ഏതാനും ബോളിവുഡ്‌ ചിത്രങ്ങളില്‍ ഐറ്റം നമ്പറില്‍ അഭിനയിച്ചിട്ടുണ്ട്‌.

കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല