Video Of Day

Breaking News

മതം മാറിയിട്ടില്ല :നടന്‍ ജയ്

ഇസ്‌ലാം മതം സ്വീകരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് നടന്‍ ജയ്  രംഗത്തെത്തി. താന്‍ ഇസ്‌ലാം മതം സ്വീകരിച്ചിട്ടില്ലെന്നും എന്നാല്‍ ആ മതത്തെ പിന്തുടരുന്നെന്നും ജയ് വ്യക്തമാക്കി.
നേരത്തെ താൻ ഒരു ഈശ്വരവിശ്വാസി ആയിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിരമായി പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ടെന്നും ജയ് വ്യക്തമാക്കി.
 പ്രമുഖ സംഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവന്‍ ശങ്കര്‍ രാജയ്‌ക്കൊപ്പം ചെന്നൈയിലെ ടിനഗറിലുള്ള അഞ്ജുമാന്‍ ജുമാ മസ്ജിദില്‍ ജെയ്‌യെ കണ്ടതോടെയാണ് മതംമാറിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

ഒരു വര്‍ഷം മുന്‍പുതന്നെ ജെയ് ഇസ്ലാംമതവിശ്വാസം പിന്തുടരുന്നുണ്ടായിരുന്ന ജയ്‌  കഴിഞ്ഞ റംസാനില്‍ വ്രതം അനുഷ്ഠിച്ചിരുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ അതേ കുറിച്ച് ചോദിച്ചപ്പോള്‍ നടന്‍ വാര്‍ത്ത നിഷേധിച്ചു. മുസ്ലീം മതാചാരങ്ങളെ കുറിച്ചും ഇന്ത്യയിലെ വിവിധ മതാചാര വിവാഹങ്ങളെ കുറിച്ചും കഥ പറയുന്ന 'തിരുമണമെന്നും നിക്കാഹ്' എന്ന ചിത്രത്തിന്  ശേഷം ഇസ്ലാം മതത്തെ കുറിച്ച് പഠിച്ചതോടെയാണ് ജയ് ഇസ്ലാം മതം സ്വീകരിച്ചതെന്നായിരുന്നു വാർത്ത

ജയ്‌യുടെ അടുത്ത സുഹൃത്തും സംഗീതസംവിധായകനുമായ യുവന്‍ ശങ്കര്‍ രാജയും ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം നടി മോണിക്ക ഇസ്‌ലാം മതം സ്വീകരിച്ചതും വന്‍വാര്‍ത്തയാ




അഭിപ്രായങ്ങളൊന്നുമില്ല