മുസഫർ നഗറിൽ 23കാരി അധ്യാപിക ബലാത്സഗത്തിനിരയായി
മുസഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ 23കാരിയായ അധ്യാപിക ബലാത്സഗത്തിനിരയായി. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റുചെയ്തു. ടൂഷ്യൻ കഴിഞ്ഞുവരികയായിരുന്നു അധ്യാപികയെ തട്ടിക്കൊണ്ടുപോയ ശേഷം സംഘത്തിലെ ഒരാൾ ബലാസംഗം ചെയ്യുകയും മറ്റുരണ്ടുപേർ അത് മൊബൈലിൽ പകർത്തുകയും ചെയ്തു.ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം നടന്നത്. വിവരങ്ങൾ പുറത്തുപറഞ്ഞാൽ ഷൂട്ട് ചെയ്തത് ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. തുടർനടപടികൾക്കായി പെൺകുട്ടിയുടെ വൈദ്യപരിശോധനയുടെ ഫലങ്ങൾ പുറത്തുവരേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ