Video Of Day

Breaking News

മഞ്ജു തന്റെ സ്വത്തുക്കള്‍ ദിലീപിനു കൈമാറുന്നു


വിവാഹമോചനത്തിനൊരുങ്ങുന്ന നടി മഞ്ജു വാര്യര്‍ തൻറെ സ്വത്തുക്കള്‍ ദിലീപിനു കൈമാറാ നൊരുങ്ങുന്നു .ദിലീപുമായി  ഒരുമിച്ചു ജീവിച്ച പതിനാലു വര്‍ഷത്തിനിടയില്‍ സമ്പാദിച്ച എണ്‍പതു കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ദിലീപിനു വിട്ടു കൊടുക്കാനാണ് മഞ്ജുവിന്റെ   തീരുമാനം . ഇതിനാവശ്യമായ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാന്‍ മഞ്ജു തന്റെ അഭിഭാഷകനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മഞ്ജു തന്റെ തീരുമാനം അഭിഭാഷകനെ അറിയിച്ചത്.

ഹൗ ഓൾഡ്‌ ആർ യുവിലെ നിരുപമ എന്ന കഥാപാത്രത്തിലൂടെ സ്തീസമൂഹത്തിനു മുന്നില്‍ മാതൃക സൃഷ്‌ടിച്ച  മഞ്ജു തനിക്കുകൂടി അവകാശപ്പെട്ട കോടികളുടെ സ്വത്തുക്കള്‍ ദിലീപിനു വിട്ടുകൊടുക്കാന്‍ തീരുമാനിച്ച് ജീവിതത്തിലും മാതൃകയാവുകയാണ്
സ്വത്ത് ദിലീപിനു വിട്ടു കൊടുക്കാനുള്ള തീരുമാനം  അഭിഭാഷകന്‍ മുഖേന കുടുംബകോടതിയെ അറിയിക്കും. ദിലീപിന്റെ ഹര്‍ജിയില്‍ കേസിന്റെ ആദ്യ വാദം കേള്‍ക്കല്‍ ഈ മാസം 23- നാണ്. അന്നു ഹാജരാകണമെന്നു രണ്ടു പേരോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്

കടപ്പാട് :മനോരമ 

അഭിപ്രായങ്ങളൊന്നുമില്ല