Video Of Day

Breaking News

പീഡനം: നായിക പൂര്‍ണ്ണ നഗ്നനായ സംവിധായകനെ മൊബൈലില്‍ കുടുക്കി

വിജയിച്ചവ, പരാജയപ്പെട്ടവ, ശരാശരി വിജയം നേടിയവ എത്രയോ സിനിമകളാണ്‌ പ്രേക്ഷകരെ തേടിയെത്തുന്നത്‌. എന്നാല്‍ ചിലപ്പോഴൊക്കെ സ്‌ക്രീനില്‍ കാണുന്നതിനേക്കാള്‍ നല്ല സിനിമകള്‍ ക്യാമറയ്‌ക്ക് പിന്നിലായിരിക്കും നടക്കുക. അത്തരം സിനിമാക്കഥയെ വെല്ലുന്ന സംഭവത്തില്‍ ബോളിവുഡിലെ പ്രമുഖ സംവിധായകരില്‍ ഒരാള്‍ക്ക്‌ ഇപ്പോള്‍ നായികയുടെ പുറകേ നടക്കേണ്ട ഗതികേടിലാണ്‌.
സംവിധായകന്‍ ബോളിവുഡിലെ പ്രമുഖ കോമഡി ബ്‌ളോക്ക്‌ബസ്‌റ്റര്‍ ഒരുക്കി ഇന്ത്യ മുഴുവന്‍ പേരെടുത്തയാള്‍. നടിയാകട്ടെ ഉയര്‍ന്നു വരുന്ന താര സുന്ദരിയും. ഇരുവരുമുള്ള പുതിയ ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നടക്കുന്നതിനിടയില്‍ നാളത്തെ സീനുകള്‍ ചര്‍ച്ച ചെയ്യാന്‍ തന്റെ മുറിയില്‍ എത്താന്‍ അതേ ഹോട്ടലിലെ മറ്റൊരു മുറിയില്‍ താമസിക്കുന്ന നായികയ്‌ക്ക് സംവിധായകന്റെ ക്ഷണം. അര്‍ദ്ധരാത്രിയല്ലേ റിസിപ്‌ഷന്‍ വരെ വന്നാല്‍ മതിയില്ലേയെന്ന്‌ നായിക ചോദിച്ചപ്പോള്‍ അതു പോര തന്റെ മുറിയില്‍ തന്നെ എത്തണമെന്ന്‌ സംവിധായകന്‍ ശാഠ്യം പിടിച്ചു.

ഒടുവില്‍ നിര്‍ബ്ബന്ധത്തിന്‌ വഴങ്ങി മുറിയില്‍ എത്തുമ്പോള്‍ സംവിധായകന്റെ പ്രത്യക്ഷപ്പെടല്‍ പൂര്‍ണ്ണ നഗ്നനായി. ആദ്യം ഒന്നമ്പരന്നെങ്കിലും ബുദ്ധിമതിയായ നായിക ഭയപ്പെടാന്‍ പോയില്ല. പകരം സംവിധായകന്‍ പറയുന്നത്‌ പോലെ ചെയ്യുകയും ഇടയ്‌ക്കിടയ്‌ക്ക് സംവിധായകന്റെ പ്രവര്‍ത്തിയെല്ലാം സ്വന്തം മൊബൈലില്‍ രഹസ്യമായി പകര്‍ത്തുകയും ചെയ്‌തു. പിറ്റേ ദിവസം ക്‌ളിപ്പിംഗ്‌ ഉള്‍പ്പെടെ സംവിധായകനെതിരേ സ്‌ത്രീ പീഡനത്തിന്‌ കേസെടുക്കാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട്‌ സംഘടനയ്‌ക്ക് പരാതി നല്‍കി.

എന്തായാലും സംവിധായകന്‍ ഫ്‌ളാറ്റ്‌. ഇപ്പോള്‍ പ്രശ്‌നം ഒതുക്കാന്‍ പണവും സ്വാധീനവുമെല്ലാം ഉപയോഗിച്ച്‌ നായികയ്‌ക്ക് പിന്നാലെ നടക്കുകയാണ്‌ സംവിധായകന്റെ കുടുംബവും സുഹൃത്തുക്കളുമെന്നാണ്‌ കേള്‍ക്കുന്നത്‌. നടിക്ക്‌ ഒരു കോടി രൂപ വരെ സംവിധായകന്‍ ഇടനിലക്കാരന്‍ വഴി വാഗ്‌ദാനം നല്‍കിയതായിട്ടാണ്‌ വിവരം. എന്തായാലും സംഭവത്തിന്റെ രഹസ്യസ്വഭാവം മുന്‍ നിര്‍ത്തി ബോളിവുഡില്‍ അത്യവശ്യം പേരുള്ള നായികയുടേയും സംവിധായകന്റെയും പേരുകള്‍ മുംബൈ പാപ്പരാസി മാധ്യമങ്ങള്‍ പുറത്ത്‌ വിട്ടിട്ടില്ല.
അതേ സമയം ബോളിവുഡില്‍ ഇപ്പോള്‍ പീഡനക്കേസുകളുടെ കാലമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കാമുകന്‍ നെസ്‌ വാഡിയയെ കുടുക്കുക്കൊണ്ട്‌ നടി പ്രീതി സിന്റയാണ്‌ ഇതിന്‌ തുടക്കമിട്ടത്‌. അതിന്‌ പിന്നാലെ ഇന്നലെ നടി ഇഷാ കോപീകറിന്റെ ഭര്‍ത്താവും അനുജനും കാറിലിട്ട്‌ പീഡിപ്പിച്ചെന്ന ആരോപണവുമായി ടെലിവിഷന്‍ താരം പൂജാ മിശ്രയും ഇന്നലെ പോലീസില്‍ പരാതി നല്‍കി.

കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല