ബൈക്ക് വാങ്ങാന്‍ ഭര്‍ത്താവ് ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റു
ബൈക്ക് വാങ്ങാന്‍ ഭര്‍ത്താവ് ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റു. മധ്യപ്രദേശിലെ ബേദുളിലാണ് സംഭവം നാല് വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് ഒന്നര വയസുള്ള ഒരു കുട്ടിയും ഉണ്ട്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ആദിവാസി കുടുംബത്തില്‍ നിന്നുള്ള യുവതിയെ കാണാതായാത് .തുടർന്ന് മാതാപിതാക്കളും ബന്ധുക്കളും തിരഞ്ഞെങ്കിലും യുവതിയെ കണ്ടെത്താനായില്ല. കുറച്ച് ദിവസങ്ങള്‍ക്ക് യുവതി തൻറെ ദുരവസ്ഥ വീടുകരെ വിളിച്ചറിയിക്കുകയായിരുന്നു
തുടര്‍ന്ന് യുവതിയുടെ അച്ഛന് പൊലീസിന് പരാതി നല്കി. യുവതിയുടെ ഭര്‍ത്താവിനെ തപ്പി പൊലീസ് എത്തിയെങ്കിലും വീട് പൂട്ടി കിടക്കുകയായിരുന്നു.
ഇയാള്‍ കുട്ടിയെ സഹോദരന്റെ വീട്ടിലാക്കിയ ശേഷം ഭാര്യയെ വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ വീട്ടിലെത്തിച്ചു.
ഭര്‍ത്താവിനെതിരെ മനുഷ്യക്കടത്തിന് പൊലീസ് കേസെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ