Video Of Day

Breaking News

സെന്‍കുമാര്‍ ഉള്ള കാര്യം അന്നേ പറഞ്ഞു; മംഗലാപുരം കൊലയ്ക്ക് പ്രേരണയായതും ദൃശ്യം

കാസര്‍കോട്: സിനിമാ ദൃശ്യങ്ങള്‍ ഒരു കൊലപാതകം ഒളിപ്പിക്കാന്‍ വീട്ടുടമസ്ഥന് പ്രേരണയാകുന്ന കഥ പറയുന്ന ചിത്രമാണ് മോഹന്‍ലാല്‍ അഭിനയിച്ച സിനിമയായ ദൃശ്യം. തീയറ്ററില്‍ നിന്നും പ്രേക്ഷകരുടെ കൈയടി നേടി ഈ സിനിമയുടെ ദൃശ്യങ്ങള്‍ തന്നെ ജീവിതത്തില്‍ കുറ്റവാളികള്‍ക്ക് പ്രേരണയാകുന്നുവെന്നു നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിലമ്പൂര്‍ രാധ കൊലപാതകത്തിലാണ് 'ദൃശ്യം എഫക്ട്‌സ്' ആദ്യം പ്രതിഫലിച്ചത്.

പിന്നീട് ഇപ്പോഴിതാ കാസര്‍കോട്ട് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തിലും തെളിവ് നശിപ്പിക്കാന്‍ സിനിമ പ്രേരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍. കാസര്‍കോട് ചെര്‍ക്കള സ്വദേശി മുനാഫത്ത് മുനാഫിര്‍ സനാഫ് (23), അണങ്കൂര്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഷാദ് (22), മുഹമ്മദ് സഫ്വാന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. മംഗലാപുരത്തു നിന്നും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാസര്‍കോട് കൊണ്ടുവന്ന് കുഴിച്ചിടാന്‍ ഇവര്‍ക്ക് പ്രേരണയായത് ദൃശ്യം സിനിമയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘം കൊന്ന് കുഴിച്ചു മൂടിയ തലശേരി സെയ്താര്‍പള്ളി സ്വദേശി നഫീര്‍, കോഴിക്കോട് കു?റ്റിച്ചിറ സ്വദേശി ഷഹീം എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാസര്‍കോട് കുണ്ടംകുഴി ബാലനടുക്കയില്‍ നിന്നാണ് രണ്ടു മൃതദേഹങ്ങളും കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ്  മൃതദേഹം കുഴിച്ചിട്ട സ്ഥലം വ്യക്തമായത്. തുടര്‍ന്ന് പ്രതികളുമായി അവിടെയെത്തി തെളിവെടുത്തു.

കാസര്‍കോട് ചെര്‍ക്കള സ്വദേശി മുനാഫത്ത് മുനാഫിര്‍ സനാഫ്, അണങ്കൂര്‍ സ്വദേശികളായ മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് ഇര്‍ഷാദ് എന്നിവരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. കാസര്‍കോട്ടെ ഒരു ജ്വല്ലറി ജീവനക്കാരനും സ്വര്‍ണ്ണ ഇടപാടുകാരനായ മറ്റൊരാളും പൊലീസ് കസ്റ്റഡിയിലുണ്ട്. സ്വര്‍ണ്ണക്കടത്ത് സംഘം ഏല്‍പ്പിച്ച 4.5 കിലോ സ്വര്‍ണവുമായി യുവാക്കള്‍ മുങ്ങിയെന്നും ഇതേതുടര്‍ന്നാണ് ഇരുവരെയും കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല