ഇന്‍കം ടാക്സുകാരെ കണ്ണില്‍ പൊടിയിടാന്‍ ദിലീപ് മഞ്ജുവിനെ ഉപയോഗിച്ചു, വാങ്ങിയത് 80 കോടിയുടെ സ്വത്ത്
മഞ്ജുവിന്റെ പേരില്‍ ദിലീപ് വാങ്ങിക്കൂട്ടിയത് 80 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍. ഇരുവരും ഭാര്യാ ഭര്‍ത്താക്കന്‍മാരായി കഴിഞ്ഞിരുന്ന 1999 മുതലുള്ള 14 വര്‍ഷത്തിനിടെയാണ് ദിലീപ് ഇത്രയും രൂപയുടെ സ്വത്തുക്കള്‍ മഞ്ജുവിന്റെ പേരില്‍ വാങ്ങിയത്. ഇരുവരും വിവാഹ മോചിതരാകുന്നതോടെ ഈ സ്വത്തുക്കള്‍ ദിലീപിന് മടക്കി നല്‍കാന്‍ മഞ്ജു തീരുമാനിച്ചു. അഭിഭാഷകന്‍ മുഖേന ഇക്കാര്യം കോടതിയെ അറിയിക്കും.
ഇതിനാവശ്യമായ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാന്‍ മഞ്ജു തന്റെ അഭിഭാഷകനു നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് മഞ്ജു തന്റെ തീരുമാനം അഭിഭാഷകനെ അറിയിച്ചത്. മഞ്ജുവിനെ ഇതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും അവര്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ദിലീപിന്റെ ഔദാര്യം തനിക്കു വേണ്ടെന്ന രീതിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം എന്നാണ് അവരോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
കരിയറിന്റെ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കെയാണ് മഞ്ജു സിനിമയോടു വിടപറഞ്ഞത്. അന്നു അഭിനയത്തില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ മഞ്ജുവിന് കോടികള്‍ സമ്പാദിക്കാമായിരുന്നു. എന്നാല്‍ ദിലീപുമായുള്ള പ്രണയത്തിന്റെ പേരില്‍ കരിയര്‍ ബലികഴിച്ച മഞ്ജു വീണ്ടും അദ്ദേഹത്തിനു വേണ്ടി സ്വത്തുക്കള്‍ ബലി കഴിക്കുകയാണ്. ഒരര്‍ത്ഥത്തില്‍ ദിലീപിനോടുള്ള പകരം വീട്ടല്‍ കൂടിയാണ് നടി ആഗ്രഹിക്കുന്നതെന്നാണ് അവരുടെ അടുപ്പക്കാര്‍ പറയുന്നത്. ദിലീപിന്റെ ഇടപെടലിനെ തുടര്‍ന്ന് മഞ്ജുവിന്റെ പല ചിത്രങ്ങളും മുടങ്ങുന്നുണ്ട്. ഇത് മഞ്ജുവിനെ വിഷമിപ്പിക്കുന്നുണ്ട്. അതിനിടെയാണ് സ്വത്തുക്കളും മഞ്ജു മടക്കി നല്‍കുന്നത്.
മഞ്ജുവിന്റെ പേരിലുള്ള സ്വത്തുക്കളില്‍ സ്വാഭാവികമായും അവര്‍ക്കു കൂടി അവകാശമുള്ളതാണ്. ഇതിന്റെ ഓഹരി അവര്‍ക്ക് ലഭിക്കുമായിരുന്നു. ദിലീപിന്റെ ഹര്‍ജിയില്‍ കേസിന്റെ ആദ്യ വാദം കേള്‍ക്കല്‍ ഈ മാസം 23- നാണ്. അന്നു ഹാജരാകണമെന്നു രണ്ടു പേരോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് തന്റെ തീരുമാനം അഭിഭാഷകന്‍ മുഖേന മഞ്ജു കോടതിയെ അറിയിക്കും. മാധ്യമ വേട്ടയാടല്‍ ഒഴിവാക്കാന്‍ രഹസ്യ വിചാരണ വേണമെന്നു ദിലീപ് കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കും.
ദീര്‍ഘനാളത്തെ അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് കഴിഞ്ഞ മാസം അഞ്ചിന് എറണാകുളം കുടുംബ കോടതിയില്‍ ദിലീപ് വിവാഹമോചന ഹര്‍ജി നല്‍കിയതോടെയാണ് ഇരുവരും വഴി പിരിയുമെന്നതിനു സ്ഥിരീകരണമായത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ മഞ്ജു വാര്യര്‍ സിനിമയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയതിനു പിന്നാലെയായിരുന്നു ദിലീപിന്റെ വിവാഹ മോചന ഹര്‍ജി. കുടുംബത്തില്‍നിന്ന് കടുത്ത പീഡനം അനുഭവിക്കുന്നുണ്ടെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് നിലവില്‍ രണ്ടു കോടി രൂപയോളമാണ് മഞ്ജു വാര്യര്‍ വാങ്ങുന്ന പ്രതിഫലം. സിനിമയില്‍ ഒരു കോടിയുടെ അടുത്താണ് അവരുടെ പ്രതിഫലം. ഹൗ ഓള്‍ഡ് ആര്‍ യു'വിന്റെ വിജയം മഞ്ജുവിന്റെ താരമൂല്യം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും അവര്‍ക്ക് കാര്യമായ അവസരം ലഭിക്കാത്തതിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയരുന്നത്. ദിലീപിന്റെ ഇടപെടലാണ് ഇതിനുള്ള പ്രധാന കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇതേക്കുറിച്ച് ദിലീപ് പ്രതികരിച്ചിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ