Video Of Day

Breaking News

'എന്റെ ലോകകപ്പ് മോഹങ്ങൾ അവസാനിച്ചിട്ടില്ല ,തിരിച്ചു വരും ': നെയ്മര്‍

കൊളംമ്പിയയുമായുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നട്ടെല്ലിന് പരുക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായയെങ്കിലും തൻറെ സഹതാരങ്ങൾ  ലോകക്കപ്പുമായി മൈതാനത്തിൽ സാംബാ താളമാടുന്നത് സ്വപ്നം കാണുകയാണ് ബ്രസീലിയൻ സൂപ്പർസ്റ്റാർ നെയ്മർ .
തൻറെ പരിക്കിനെ തുടര്‍ന്ന് നിരാശരായ ആരാധകര്‍ക്ക്‌ മുന്നിൽ വികാരഭരിതനായ  ബ്രസീലിയന്‍ സൂപ്പര്‍ താരം ഈ ലോകകപ്പിലെ സങ്കടക്കഴ്ചയായി
ആരാധകര്‍ക്കായി നെയ്മർ പുറത്തുവിട്ട സന്ദേശം   ലോകകപ്പിനോട് വിടപറയേണ്ടിവന്നതിൽ  തനിക്കുള്ള ദുഃഖം മുഴുവന്‍ വെളിവാക്കുന്നതായിരുന്നു .യുട്യൂബില്‍ ഒരു മിനുറ്റ് ഇരുപത് സെക്കണ്ട് നീളമുള്ള ദൃശ്യമാണ് ആരാധകര്‍ക്കുവേണ്ടി നെയ്മര്‍ പുറത്തുവിട്ടിരിക്കുന്നത്.

'എന്നെ സംബന്ധിച്ച് ഏറെ വിഷമകരമായ സമയമാണിത്. എന്റെ ചിന്തകളിലൂടെ എന്താണ് കടന്നുപോകുന്നതെന്ന് വിശദീകരിക്കാന്‍ എനിക്ക് വാക്കുകളില്ല. എനിക്കൊന്നുമാത്രമേ നിങ്ങള്‍ക്ക് ഉറപ്പു നല്‍കാനാകൂ. എത്രയും പെട്ടെന്ന് കളിക്കളത്തിലേക്ക് ഞാന്‍ തിരിച്ചെത്തും.

എന്റെ ലോകകപ്പ് മോഹം അവസാനിച്ചിട്ടില്ല, പരിക്ക്  എന്നെ ബാധിച്ചുവെന്നത് വസ്തുതയാണ്. പക്ഷേ ടൂര്‍ണമെന്റ് തുടരുകയാണ്. രാജ്യത്തിനു വേണ്ടി ലോകകപ്പ് നേടുക എന്ന തന്റെ സ്വപ്നം  സാക്ഷാത്കരിക്കുന്നതിന് ആവുന്നതെല്ലാം    ചെയ്യണമെന്ന് സഹകളിക്കാരോട് പറഞ്ഞിട്ടുണ്ട്

രാജ്യത്തിനു  വേണ്ടി ലോകകപ്പ്ഫൈനൽ  കളിക്കുക എന്നത് എന്റെ  എക്കാലത്തേയും വലിയ സ്വപ്‌നമായിരുന്നു. എന്നാല്‍ ഇത്തവണ അത് നടക്കില്ല... '
എല്ലാവര്‍ക്കും നന്ദി’
കണ്ണീരോടെ നെയ്മാർ പറഞ്ഞു നിർത്തി ..
അതേസമയം, നെയ്മറുടെ പരുക്കിനു കാരണക്കാരനായ കൊളംബിയന്‍താരം സുനിഗ മാപ്പുപറഞ്ഞു. നെയ്മര്‍ എത്രയുംവേഗം സുഖംപ്രാപിക്കട്ടേയെന്നും സുനിഗ ആശംസിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല