Video Of Day

Breaking News

ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദമില്ല, ഇനിയും സ്വീകരിക്കും: ശ്വേത മേനോന്‍

കാമസൂത്ര എന്ന ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ നടിമാരെ കിട്ടാത്ത കാലത്താണ് ശ്വേത എത്തിയത്. യാതൊരു വൈമനസ്യവും കൂടാതെ അവരതില്‍ നന്നായി അഭിനയിക്കുകയും ചെയ്തു. അന്ന് ശ്വേത നടിയേ ആയിരുന്നില്ല. ഇപ്പോഴാകട്ടെ മികച്ച താരമായി വളര്‍ന്നിരിക്കുകയാണ് അവര്‍ .

കാമസൂത്ര പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദമില്ലേ എന്നായിരുന്നു ചോദ്യം. ഇല്ലെന്ന് മറുപടി പറയാന്‍ ശ്വേതയ്ക്ക് അധികം ചിന്തിക്കേണ്ടിയിരുന്നില്ല. ഇല്ലെന്ന് മാത്രമല്ല, ഒരു അവസരം ലഭിച്ചാല്‍ ഇനിയും അഭിനയിക്കാന്‍ തയ്യാറാണെന്നും ശ്വേത പറഞ്ഞു. ഗ്ലാമര്‍ റോള്‍ എടുത്ത് അഭിനയിക്കണമെന്ന് വിചാരിച്ചല്ല താന്‍ എടുക്കുന്നതെന്നും എന്റെ കഥാപാത്രത്തിന് സിനിമയില്‍ എന്ത് പ്രാധാന്യമെന്ന് മാത്രമെ നോക്കാറുള്ളുവെന്നും ശ്വേത പറയുന്നു.

കളിമണ്ണ് സിനിമയില്‍ വിവാദമാകേണ്ട ഒന്നും ഉണ്ടായിരുന്നില്ല. തന്റെ തുറന്നു പറച്ചിലാണ് പ്രശ്‌നമുണ്ടാക്കിയതെന്നും ശ്വേത പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല