Video Of Day

Breaking News

തൃശ്ശൂരില്‍ ബാറില്‍ ഫിലിപ്പൈന്‍ പെണ്‍കുട്ടികളുടെ നൃത്തം; വീഴ്ത്താന്‍ നമ്പര്‍ കൈമാറ്റവും

തൃശ്ശൂരിലെ സ്വകാര്യ ബാറിനുള്ളില്‍ മദ്യപരെ ആകര്‍ഷിക്കാന്‍ അല്‍പ്പവസ്ത്രധാരികളായ വിദേശ പെണ്‍കുട്ടികളുടെ നൃത്തം. ഫിലിപ്പൈന്‍സില്‍ നിന്നുള്ള ആറ് പെണ്‍കുട്ടികളുടെ നൃത്തത്തോടെയാണ് ഈ ബാറില്‍ മദ്യവില്‍പ്പന. റിപ്പോര്‍ട്ടര്‍ വാര്‍ത്താസംഘം നടത്തിയ ഒളിക്യാമറ ഓപ്പറേഷന്‍.

തൃശ്ശൂരിലെ ശക്തന്‍ ബസ്സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന ജോയ്‌സ് പാലസ് എന്ന നക്ഷത്ര ബാറിലാണ് മദ്യപന്മാരെ ആകര്‍ഷിക്കാന്‍ പേരിന് മാത്രം വസ്ത്രം ധരിച്ച വിദേശ പെണ്‍കുട്ടികളുടെ നൃത്തപരിപാടി ഉള്ളത്. രാത്രിയില്‍ ബാറിന്റെ രണ്ടാം നിലയിലെ ഇരുണ്ട മുറിയിലെ അരണ്ട വെളിച്ചത്തില്‍ ആറ് ഫിലിപ്പീന്‍സ് പെണ്കുട്ടികളാണ് നൃത്തം ചെയ്യുന്നത്.

ഈ നൃത്തം പലപ്പോഴും അര്‍ധരാത്രി വരെ നീളാറുണ്ട്. സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഡാന്‍സ് ബാറുകള്‍ക്കെതിരെ മുംബൈ , ബാംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ അധികൃതര്‍ കര്‍ശന നടപടിസ്വീകരിക്കുമ്പോഴാണ് കേരളത്തിലിത് അരങ്ങേറുന്നത്.
കടപ്പാട്: റിപ്പോര്‍ട്ടര്‍

അഭിപ്രായങ്ങളൊന്നുമില്ല