പൊക്കിള്‍ച്ചുഴി കാണിക്കുന്നത് എനിക്കൊരു ആഭാസമായി തോന്നിയിട്ടില്ല: നടി ലക്ഷ്‌മിമേനോന്‍
സിനിമയില്‍ പൊക്കിള്‍ച്ചുഴി പ്രദര്‍ശിപ്പിക്കുന്നത് എനിക്കൊരു ആഭാസമായി തോന്നിയിട്ടില്ലെന്ന് നടി ലക്ഷ്മി മേനോന്‍. ഇന്നും സാരിയുടുക്കുന്ന പെണ്ണുങ്ങള്‍ അത് മറയ്‌ക്കാന്‍ തത്രപ്പെട്ട് കാണാറുണ്ട്. അതൊരു സഹജമായിപ്പോയി പെണ്ണുങ്ങള്‍ക്ക്. അതേസമയം, അവിടം പൂര്‍ണ്ണമായും മറയ്‌ക്കാന്‍ എന്തുകൊണ്ട് പെണ്ണുങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നും ലക്ഷ്മിമേനോന്‍ ചോദിക്കുന്നു.
ഞാന്‍ അപ്പോഴും പറഞ്ഞു, ഇപ്പോഴും പറയുന്നു, എപ്പോഴും പറയും ഒരു സിനിമയില്‍ പോലും ഗ്ലാമറസായി അഭിനയിക്കില്ലെന്ന്. 'ജികര്‍തണ്‍ടാ' എന്ന സിനിമയില്‍ ഇഡ്‌ഡലിക്കട നടത്തുന്ന ഒരു യുവതിയായിരുന്നു ഞാന്‍. ഒരു ഗാനത്തിന് നൃത്തം ചെയ്യണമെന്ന് സംവിധായകന്റെ അപേക്ഷ. എനിക്കും അത് താല്‌പര്യമായി തോന്നി. മാന്യമായ വേഷമായിരുന്നു അപ്പോള്‍. ആ സീനില്‍ എന്നില്‍ ആര്‍ക്കുംതന്നെ ഗ്ലാമര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു.
എന്തായിരുന്നാലും മഹാഭാഗ്യവതി തന്നെയാണ് ലക്ഷ്‌മിമേനോന്‍. കൈ നിറയെ സിനിമ. കോടമ്പാക്കത്ത് എത്തിയ ഒരു മലയാളനടി തമിഴ്‌നാട്ടുകാര്‍ക്ക് ഇത്രകണ്ടു പ്രിയങ്കരിയാകുമെന്ന് ആരുമാരും വിചാരിച്ചിരുന്നതല്ല. ഈയിടെ പ്രേക്ഷകരുടെ ഒരു ഹിതപരിശോധനയിലൂടെ തെളിഞ്ഞത് തങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടി ലക്ഷ്‌മിമേനോന്‍ എന്നായിരുന്നു. മറ്റു നടിമാരെപ്പോലെ മാദകത്വമോ, സൗന്ദര്യപ്പൊലിമയോ ഈ നടിക്കില്ല. ഒരു സാദാ യുവതി. പിന്നെന്തേ ഇങ്ങനെ? പലരും ചോദിക്കാറുണ്ട്. അതേസമയം ഇവരില്‍ നമ്മെ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകമുണ്ട്. അതിമനോഹരമായ കണ്ണുകള്‍! അവരുടെ ഉദാത്ത സൗന്ദര്യത്തിന്റെ ഉജ്‌ജ്വല പ്രതീകമാണ് ഈ കണ്ണുകള്‍. സംസാരിക്കണമെന്നുണ്ടെങ്കില്‍ ശരിക്കൊന്ന് മൂരിനിവര്‍ന്നുകൊണ്ട് ആരംഭിക്കും. ഏതു ചോദ്യത്തിനും പെട്ടെന്ന് മറുപടി ലഭിക്കും. അതായിരുന്നു ലക്ഷ്‌മിമേനോന്റെ സ്‌പെഷ്യല്‍!

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ