Video Of Day

Breaking News

പ്രമുഖ നടി വിവിയന്‍ ഗ്രേ പാതയോരത്ത് പ്രസവിച്ചു

ലണ്ടന്‍: ഹോളിവുഡ് നടി വിവിയന്‍ ഗ്രേ പാതയോരത്ത് പ്രസവിച്ചു. ഹോളിവുഡ് റോഡ് എന്നറിയപ്പെടുന്ന ചെത്സീ ആന്റ് വെസ്റ്റ് മിനിസ്റ്റര്‍ ആശുപത്രിയ്ക്ക് മുന്നിലുള്ള റോഡിലാണ് നടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയ്‌ക്കൊപ്പം പ്രസവത്തിന്റെ എല്ലാ തയ്യാറെടുപ്പുകളോടെയും ആശുപത്രിയിലേക്ക് തിരിച്ചതായിരുന്നു വിവിയന്‍. എന്നാല്‍ ആശുപത്രിയിക്ക് അരികില്‍ എത്തിയപ്പോഴേക്കും വയറ്റില്‍അനക്കം അനുഭവപ്പെട്ടു തുടങ്ങി. നടി പാതയോരത്തിരുന്നതോടെ കാര്യം മനസ്സിലായ അമ്മ കോട്ട് നല്‍കി പ്രസവത്തിന് സഹായിച്ചു.

വിവരമറിഞ്ഞ് മിഡ് വൈഫുമാരും സഹായികളും പാരമെഡിക്കവല്‍സും സ്ഥലത്തെത്തി. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 12 മണിക്കൂറുകള്‍ക്ക് ശേഷം ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. കുഞ്ഞിന് 3.430 കിലോയോളം ഭാരമുണ്ട്. ഇന്‍വെസ്റ്റ് മെന്റ് ബാങ്കര്‍ ആയ അഡ്രിയാന്‍ ജയസിംഹയാണ് ഭര്‍ത്താവ്. കുഞ്ഞിന് സ്‌കൈ എന്ന് പേരിട്ടു. അടുത്തിടെ ടെക്‌സാസിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. ക്രിസ്റ്റണ്‍ ഡിക്കര്‍സണ്‍ എന്ന വീട്ടമ്മയാണ് വാഹനത്തില്‍ വന്നിറങ്ങി ആശുപത്രിയുടെ പടികെട്ടു കയറുന്നതിനിടെ പ്രസവിച്ചത്. കുഞ്ഞിനെ താഴെ വീഴാതെ പിടിച്ചത് ഭര്‍ത്താവായ ട്രോയ് ആണ്.
കടപ്പാട്: വണ്‍ ഇന്ത്യ

അഭിപ്രായങ്ങളൊന്നുമില്ല