Video Of Day

Breaking News

സല്‍മാന്‍ഖാന്‍ പറഞ്ഞു ഇത് കാണൂ, കണ്ടവരെല്ലാം ഞെട്ടി; രണ്ടുവയസ്സുകാരി അത്ഭുതം


സെല്‍ഫിയെടുത്തും പാട്ടുപാടിയും പോസ്റ്റിട്ടും  ട്വീറ്റിയും വൈറല്‍ ആകുന്ന വമ്പന്മാരോട് സല്‍മാന്‍ ഖാന് ഒരു വീഡിയോ കാണാന്‍ പറഞ്ഞു. എന്തായാലും സല്ലും പറഞ്ഞതല്ലേ കണ്ടു കളയാമെന്ന് കരുതിയവരെല്ലാം ഞെട്ടിപ്പോയി.  മസില്‍ഖാന്റെ മസിലു കണ്ടും ആക്ഷന്‍ നമ്പരുകള്‍ കണ്ടും അമ്പരക്കാത്തവരെപ്പോലും അമ്പരപ്പിച്ചു രണ്ടു വയസ്സുകാരി ഉമെയ്‌റ. പാട്ടു പാടിയും ഡപ്പാംകൂത്ത് കളിച്ചുമൊന്നുമല്ല ഉമെയ്‌റ കാണികളെ വിസ്മയിപ്പിച്ച. നമ്മുടെ രാജ്യത്തെക്കുറിച്ചുള്ള രണ്ടു വയസ്സുകാരിയുടെ വിവരമാണ് കാണികളെ അത്ഭുതപ്പെടുത്തിയത്. ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മണി മണിയായി ഉത്തരം പറഞ്ഞൂ ഈ കൊച്ചു മിടുക്കി:

ഉമയ്‌റയോട് ചോദിച്ച ചോദ്യങ്ങള്‍ ഇവയെല്ലാമായിരുന്നു:

1. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്ന്?
തീയതിയും വര്‍ഷവും മാസവും സഹിതം വന്നു കൃത്യമായ ഉത്തരം: ആഗസ്ത് 15 1947

2. ദേശീയ പതാകയുടെ നിറമെന്തെന്ന് ചോദിച്ചാല്‍  ഓറഞ്ച്, വെള്ള, പച്ച. നടുവില്‍ നീല നിറത്തില്‍ അശോകചക്രവും എന്ന് പറയുന്നതിനൊപ്പം ഓരോ നിറവും പ്രതിനിധാനം ചെയ്യുന്നത് എന്തിനെയാണെന്നുള്ള വിശദീകരണവും ഉമയ്‌റ തരും

ദേശീയ ഗാനമേത്? ദേശീയ ചിഹ്‌നമേത്? എന്താണ് അതില്‍ എഴുതിയിരിക്കുന്നത് എന്നൊക്കെ ചോദിച്ചാലും കിട്ടും ശടപടേന്ന് ഉത്തരം. ഇതൊക്കെ ഏത് കൊച്ചു കുഞ്ഞിനെയും കാണാതെ പഠിപ്പിച്ചാല്‍ പറയും എന്ന് പറയാന്‍ വരട്ടെ. ഇതിനേക്കാള്‍ കടു കട്ടി ചോദ്യങ്ങള്‍ക്കും ഉമെയ്‌റയുടെ കൈയ്യില്‍ ഉത്തരമുണ്ട്. ഭഗത് സിങ്ങ് ആരാണ്? ആദ്യത്തെ പ്രധാനമന്ത്രി ആരാണ്? തുടങ്ങിയ ദേശസ്‌നേഹം നിറഞ്ഞ ചോദ്യങ്ങള്‍ക്കുളള ഉത്തരം മാത്രമല്ല ഉമെയ്‌റ പറയുന്നത്.

കിങ്ങ്ഫിഷറിന്റെ ഉടമസ്ഥന്‍ ആരാണ് എന്ന് പോലും പറയും. രണ്ട് വയസ്സുള്ള കുട്ടിയുടെ പൊതുവിജ്ഞാനം പോലുമില്ലാത്തവര്‍ക്കിട്ടൊരു കൊട്ടാണ് അക്ഷരാര്‍ത്ഥത്തില്‍ സല്ലു കാണാന്‍ പറഞ്ഞ വീഡീയോ. 209,867 ആളുകളാണ് സല്‍മാന്റെ ഫേസ്ബുക്കില്‍ മാത്രം ഇത് കണ്ടത്. 86,297 ഷെയറുകളും ഈ കൊച്ചുമിടുക്കിയുടെ പൊതുവിജ്ഞാനത്തിന് കിട്ടി.

അഭിപ്രായങ്ങളൊന്നുമില്ല