Video Of Day

Breaking News

കെജ്‌രിവാളിന്റെ അനുയായി നേതാവ് സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു

മുംബൈ: ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകയായ 35 കാരിയെ പാര്‍ട്ടിയിലെ പ്രാദേശിക നേതാവ് ബലാത്സംഗം ചെയ്തു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അക്രമങ്ങല്‍ കൊണ്ട് പൊറുതിമുട്ടിയ രാജ്യത്തിന് വീണ്ടും അപമാനമായി മാറ്റത്തിന്റെ മുദ്രാവാക്യവുമായെത്തിയ എ എ പിയിലെ പ്രവര്‍ത്തകന്റെ ഈ പ്രവൃത്തി. മുംബൈയിലെ ഭായന്ദറിലായിരുന്നു സംഭവം. 32 കാരനായ ധര്‍മേന്ദ്ര ഉമാശങ്കര്‍ സിംഗാണ് സഹപ്രവര്‍ത്തകയായ 35 കാരിയെ ബലാത്സംഗം ചെയ്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

നാല് മാസത്തോളമായി ധര്‍മേന്ദ്ര തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പീഡനത്തിന് ഇരയായ യുവതിക്ക് പോലീസില്‍ പരാതി നല്‍കാന്‍ ആദ്യം ധൈര്യമുണ്ടായിരുന്നില്ലത്രെ. എന്നാല്‍ പിന്നീട് പോലീസില്‍ പരാതിപ്പെടാന്‍ ഇവര്‍ തയ്യാറാകുകയായിരുന്നു.

മുംബൈ ഖാരിഗാവിലെ മധുമോഹന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് ധര്‍മേന്ദ്ര ആദ്യമായി തന്നെ പീഡിപ്പിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്. ഒരു പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനായി അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയതായിരുന്നു ഇവര്‍. ഇക്കാര്യം പുറത്താരോടെങ്കിലും പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും എന്ന് ധര്‍മേന്ദ്ര യുവതിയെ ഭീഷണിപ്പെടിത്തിയിരുന്നു.

കുടുംബജീവിതം താറുമാറാകും എന്ന് പേടിച്ചാണ് ഇത്രയും നാള്‍ താന്‍ നിശബ്ദയായി ഇരുന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവതിയുടെ പരാതിയെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി നവ്ഗഡില്‍ വെച്ചാണ് പുനെ പോലീസ് ഇയാളെ അറ്‌സ്റ്റ് ചെയ്തത്. ഐ പി സി 376 പ്രകാരം ബലാത്സംഗത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
കടപ്പാട്: വണ്‍ ഇന്ത്യ

അഭിപ്രായങ്ങളൊന്നുമില്ല