കെഎഫ്‌സിയില്‍ ചീഞ്ഞ ചിക്കന്‍, വൃത്തിഹീനവുമായ നാറുന്ന പിസ്സകള്‍
ബീജിംഗ്: ഉല്‍പ്പന്നങ്ങളില്‍ അഴുകിയതും വൃത്തിഹീനവുമായ മാംസം ഉപയോഗിച്ചതായി വെളിപ്പെട്ടതിനെ തുടര്‍ന്ന് പ്രമുഖ ഫാസ്റ്റ്ഫുഡ് നിര്‍മാതാക്കളായ മക്‌ഡൊണാള്‍ഡ്‌സും യം ബ്രാന്‍ഡ്‌സും ചൈനയിലെ ജനങ്ങളോട് മാപ്പുപറഞ്ഞു. കെ.എഫ്.സി, പിസ്സഹട്ട് എന്നിവ യം ബ്രാന്‍ഡ്‌സിന്റെ ഉല്‍പ്പന്നങ്ങളാണ്. മക്‌ഡൊണാള്‍ഡ്‌സിനും യം ബ്രാന്‍ഡ്‌സിനും മാംസം എത്തിക്കുന്ന ഷാങ്ഹായ് നഗരത്തിലെ വിതരണക്കാര്‍ അഴുകിയ മാംസം പുതിയ മാംസത്തില്‍ കലര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ബഹിഷ്‌കരണ ഭീഷണിയിലായതോടെയാണ് യു.എസ് ആസ്ഥാനമായുള്ള കമ്പനികള്‍ പരസ്യമായി മാപ്പുപറഞ്ഞത്.
തറയില്‍ വീണുകിടക്കുന്നതും പഴയതുമായ മാംസം പാക്ക് ചെയ്തയച്ച ഷാങ്ഹായ് ഹുസി ഫുഡ് എന്ന വിതരണക്കാരുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായി ഇരു കമ്പനികളും ട്വിറ്ററിലൂടെ വ്യക്തമാക്കി. യു.എസ് ആസ്ഥാനമായുള്ള ഒ.എസ്.ഐ ആണ് ഷാങ്ഹായ് ഹുസി ഫുഡിന്റെ മാതൃസ്ഥാപനം. ടെലിവിഷന്‍ റിപ്പോര്‍ട്ടിലെ ദൃശ്യങ്ങളെപ്പറ്റി അന്വേഷണം നടത്തിയ ശേഷം പ്രതികരിക്കാമെന്നും അത് യഥാര്‍ത്ഥമാണെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ഒ.എസ്.ഐ വ്യക്തമാക്കി.
വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് യം ബ്രാന്‍ഡ്‌സിന്റെ ചൈനയിലെ വിപണിമൂല്യത്തില്‍ 4.5 ശതമാനം ഇടിവുണ്ടായി. മക്‌ഡൊണാള്‍ഡ്‌സിന്റെ വ്യാപാരം 1.5 ശതമാനം കുറഞ്ഞു.
ചൈന ഫാസ്റ്റ്ഫുഡ് വിപണിയില്‍ അഞ്ച് ശതമാനത്തോടെ ഒന്നാം സ്ഥാനത്താണ് യം ബ്രാന്‍ഡ്. 2.6 ശതമാനത്തോടെ മക്‌ഡൊണാള്‍ഡ്‌സ് ആണ് രണ്ടാം സ്ഥാനത്ത്. പുതിയ വിവാദം പ്രാദേശിക കമ്പനികള്‍ക്ക് അനുകൂലമായിത്തീരുമെന്നാണ് കരുതുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ