നെസ് വാഡിയ സിഗരറ്റ് കത്തിച്ചു മുറിവേല്‍പ്പിച്ചു, അയാള്‍ എന്നെ കൊല്ലും: പ്രീതി സിന്റ
മുംബൈ: വാങ്കടെ സ്റ്റേഡിയത്തില്‍ വെച്ച് പീഡിപ്പിക്കുന്നതിന് മുമ്പ് നെസ് വാഡിയ തന്നെ മുറിയില്‍ പൂട്ടിയിട്ട് സിഗരറ്റ് കത്തിച്ചു മുഖത്തെറിയുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നുവെന്നും അതിനാലാണ് പോലീസില്‍ പരാതി നല്‍കിയതെന്നും നടി പ്രീതി സിന്റ. കുറച്ചു കാലമായി നെസ് വാഡിയ തന്നോട് ക്രൂരമായാണ് പെരുമാറുന്നത് . ദിവസം കഴിയും തോറും അദ്ദേഹം കൂടുതല്‍ ആക്രമണകാരിയാകുന്നു അദ്ദേഹം എന്നില്‍ നിന്ന് അകന്നു നിക്കണം എന്നാല്‍ മാത്രമേ എനിക്ക് സമാധാനപരമായി ജീവിക്കാന്‍ കഴിയൂവെന്നും പ്രീതി പറഞ്ഞു.
അല്ലെങ്കില്‍ ഒരു ദിവസം പകപിടിച്ച് അദ്ദേഹം എന്നെ കൊല്ലുമെന്ന് ഞാന്‍ ഭയപ്പെടുന്നു. മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയക്ക് നല്‍കിയ കത്തില്‍ പ്രീതിസിന്റ പറയുന്നു. പോലീസില്‍ പരത്തി നല്‍കി അദ്ദേഹത്തെ വിഷമിപ്പിക്കണമെന്ന് എനിക്കില്ല പക്ഷെ എന്‍റെ സുരക്ഷയ്ക്കായി മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ല ഭാവിയില്‍ നേരിട്ടോ അല്ലാതെയോ അദ്ദേഹം എന്നെ ദ്രോഹിക്കുമെന്ന് ഉറപ്പാണ് പ്രീതി സിന്റ പറഞ്ഞു. ക്രിക്കറ്റ് മത്സരത്തിനിടയില്‍ മുന്‍ കാമുകനായ നെസ് വാഡിയ തന്നെ ദ്രോഹിച്ചുവെന്നാരോപിച്ചു ജൂണ്‍ 12നാണ് പ്രീതിസിന്റ പോലീസില്‍ പരാതി നല്‍കിയത്.
കടപ്പാട്: മുംബൈമലയാളി

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ