ഹസീനയെ പീഡിപ്പിച്ചു കൊന്ന മന്ത്രവാദി സിറാജുദ്ദീന് പ്രതിഫലം അഞ്ചു ലക്ഷം രൂപ!
കരുനാഗപ്പള്ളി: തഴവ വട്ടപറമ്പില്‍ യുവതിയെ മന്ത്രവാദം നടത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിദ്ധന്‍ പ്രതിഫലമായി വാങ്ങുന്നത് ലക്ഷങ്ങള്‍. സഞ്ചാരം ആഡംബര കാറുകളില്‍.
പലയിടത്തുനിന്നായി ഇതിനകംതന്നെ ലക്ഷക്കണക്കിന് രൂപ ഇയാള്‍ മന്ത്രവാദ ചികിത്സയ്ക്ക് പ്രതിഫലം വാങ്ങിയതായാണ് വിവരം.
മന്ത്രവാദിയായ സിറാജുദീന്‍ തഴവയില്‍ അഞ്ചുലക്ഷത്തിലധികം രൂപയാണ് പ്രതിഫലമായി പറഞ്ഞുറപ്പിച്ചത്. അര്‍ദ്ധരാത്രി കഴിയുമ്പോള്‍ ചികിത്സയ്‌ക്കെത്തുന്ന ഇയാള്‍ രാവിലെ പോകുമ്പോള്‍ വഴിച്ചെലവിനുംമറ്റുമായി ആയിരവും രണ്ടായിരവും വാങ്ങിയിരുന്നു. ഇത് പ്രതിഫലത്തില്‍ ഉള്‍പ്പെടില്ല. ചികിത്സ കഴിഞ്ഞ് ബാധ പുറത്തുചാടുമ്പോഴാണ് യഥാര്‍ഥ പ്രതിഫലം വാങ്ങുക. പ്രതിഫലം തുകയായിത്തന്നെ വേണമെന്നുമില്ല. കാറും സ്വര്‍ണവുമൊക്കെ സ്വീകരിക്കുമെന്നാണ് നാട്ടില്‍ സംസാരം.
ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമാണ് ഓരോവീട്ടിലും ചികിത്സ ഉണ്ടാവുക. സമ്പന്നരുടെ വീട്ടിലാണ് അധികവും ചികിത്സയ്‌ക്കെത്തുന്നത്. ചികിത്സ കഴിയുമ്പോള്‍ വീട്ടുകാര്‍ അവരുടെ കാറിലാണ് മന്ത്രവാദിയെ വീട്ടില്‍ എത്തിക്കുക. ചില വീട്ടുകാര്‍ മന്ത്രവാദിക്ക് പോകാനായി സ്വന്തം കാറ് വിട്ടുനല്‍കാറുമുണ്ട്. ദിവസവും ആഡംബര കാറിലാണ് മന്ത്രവാദി തഴവയിലും ചികിത്സയ്ക്ക് എത്തിയിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഓരോ സ്ഥലത്തും ഇയാള്‍ക്ക് പ്രത്യേകം ഏജന്റുമാരും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. തഴവയില്‍ ചികിത്സയ്‌ക്കെത്തിയ ഇയാള്‍ മിക്ക ദിവസങ്ങളിലും അറസ്റ്റിലായ അബ്ദുല്‍ കബീറിനോടൊപ്പമാണ് തിരികെ പോയിരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ