വിഷപ്പാമ്പുകൾക്ക് ജന്മം നൽകുന്ന പലസ്‌തീനി തള്ളമാരെ കൊന്നു തള്ളണം ;ഇസ്രായേല്‍ എംപി വിവാദത്തില്‍
ന്യൂഡല്‍ഹി: പാലസ്‌തീനെതിരേ ഇസ്രായേല്‍ അഴിച്ചുവിടുന്ന ശക്‌തമായ ആക്രമണങ്ങളെ ന്യായീകരിച്ചു കൊണ്ട് ഇസ്രായേല്‍ പാര്‍ലമെന്റിലെ ഗ്‌ളാമര്‍ താരവും കമ്പ്യൂട്ടര്‍ എഞ്ചിനീയറുമായ അയലെറ്റ് ഷാക്കേദ് കൊണ്ട് നടത്തിയ ഫേസ്‌ബുക്ക് പോസ്‌റ്റ് വിവാദമാകുന്നു.വിഷപ്പാമ്പുകൾക്ക് ജന്മം നൽകുന്ന പലസ്‌തീനി തള്ളമാരെയും ഇസ്രായേല്‍ കൊന്നു തള്ളണമെന്നാണ് വിവാദമായ ഫേസ്‌ബുക്കില്‍ പോസ്റ്റ് കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പാലസ്‌തീനികളെ കൊന്നൊടുക്കിക്കൊണ്ടിരിക്കന്ന ഇസ്രായേല്‍ നടപടികളെ അന്താരാഷ്‌ട്ര സമൂഹം മൂഴുവന്‍ എതിര്‍ക്കുന്ന സാഹചര്യത്തിലാണ് എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെ ഇസ്രായേലി എംപിയുടെ കമന്റ് ഫേസ്‌ബുക്കില്‍ വന്നിരിക്കുന്നത്.
പാലസ്‌തീന്‍കാരെ തീവ്രവാദികളെന്ന് മുദ്രകുത്തുന്ന ഇസ്രായേല്‍ ജൂലൈ 7 ന് നടത്തിയ പോസ്‌റ്റിലായിരുന്നു വിവാദം. 'ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കിലും എല്ലാ ഭീകരതയ്‌ക്കും പിന്നില്‍ അറിഞ്ഞോ അറിയാതെയോ ഒരു പുരുഷന്റെയും സ്‌ത്രീയുടേയും രക്‌തമുണ്ട്. അവരെല്ലാം എതിരാളികളാണ്. പൂക്കളും ചുംബനവും കൊണ്ട് മക്കളെ നരകത്തിലേക്ക് അയയ്‌ക്കുന്നവര്‍ ധീര രക്‌തസാക്ഷികളായ അവരുടെ മക്കളെ അനുധാവനം ചെയ്യണം. അല്ലെങ്കില്‍ വീട്ടില്‍ ചെന്ന് വീണ്ടും ഇത്തരം വിഷപ്പാമ്പുകളെ ഉണ്ടാക്കും' ഇങ്ങിനെയായിരുന്നു പോസ്‌റ്റ്.
ഫസ്‌ബുക്ക് പേജില്‍ അരോചകമെന്ന് കമന്റ് ചെയ്‌തവരില്‍ തുര്‍ക്കി പ്രധാനമന്ത്രി പോലുമുണ്ടായിരുന്നു. ദുഷ്‌ടമനസ്സുള്ളവളാണ് നിങ്ങളെന്നും ക്രൂരത ചെയ്യുകയും നാണമില്ലാതെ അതിനെ ന്യായീകരിക്കുയും ചെയ്യുന്നതിലൂടെയും നിങ്ങള്‍ നരകം വിളിച്ചുവരുത്തുമെന്നും നിരാശയും ക്രൂരമായ മാനസീകാവസ്‌ഥയും നിങ്ങളുടെ സുന്ദരമായ മുഖം വികൃതമാക്കുമെന്നും പ്രതികരണത്തില്‍ പറയുന്നു. ഇസ്രായേല്‍ പെരുമാറ്റം ഹിറ്റ്‌ലറിന്റെ ക്രൂരതകളെ പോലും ചെറുതാക്കുന്നതാണെന്ന് തുര്‍ക്കി പ്രധാനമന്ത്രി തയ്യിപ്പ് എര്‍ഡോഗന്‍ പ്രതികരിച്ചത്. ഇസ്രായേല്‍ നടത്തിയ സൈനിക ആക്രമണത്തില്‍ മരണം 300 ലേക്ക് കടന്നിരിക്കുകയാണ്
കടപ്പാട് :മംഗളം
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ