ടൂറിസം: അനാശാസ്യത്തിന് പെണ്‍കുട്ടികള്‍; ബംഗളുരു സ്വദേശിനിയും യുവാവും പിടിയില്‍
ബംഗളരുവിലും മറ്റും ജോലിചെയ്യുന്ന പെണ്‍കുട്ടികളെ വെള്ളി, ശനി ദിവസങ്ങളിലാണ് ആലപ്പുഴയിലെത്തിച്ചിരുന്നത്. ആഴ്‌ചാവസാനങ്ങളിലിവിടെ എത്തുന്ന അന്യസംസ്‌ഥാനക്കാരുള്‍പ്പെടെയുള്ള സഞ്ചാരികള്‍ക്ക് പെണ്‍കുട്ടികളെ അനാശാസ്യത്തിന് വിട്ടുകൊടുക്കാന്‍ ആന്റണി നെവീസുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ വലിയൊരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. റിസോര്‍ട്ടുകളില്‍ താമസിപ്പിച്ച ശേഷം പെണ്‍കുട്ടികളെ ഹൗസ്‌ബോട്ടുകളിലേക്ക് പുരുഷന്‍മാരോടൊപ്പം അയച്ച് വന്‍തുകയാണ് ഈടാക്കിയിരുന്നത്. പതിനായിരം മുതല്‍ പതിനയ്യായിരം വരെയാണ് ഒരു പെണ്‍കുട്ടിയെ അയക്കുന്നതിന് ഈടാക്കിയിരുന്നത്.
നന്ദിനിയും ആന്റണി നെവീസും കൂടി റിസോര്‍ട്ടിലെ റൂമില്‍ കഴിയുമ്പോള്‍ പോലീസ് സംഘം റെയ്‌ഡിനെത്തുകയായിരുന്നു. തന്റെ കാമുകിയാണ് ഒപ്പമുള്ളതെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചോദ്യം ചെയ്യലില്‍ ഇത് പൊളിഞ്ഞു. ബംഗളരുവില്‍നിന്ന് അനാശാസ്യത്തിനെത്തിയ നന്ദിനിക്ക് എറണാകുളത്ത് ഒരു കമ്പനിയില്‍ നെവീസ് ജോലി ശരിയാക്കി കൊടുത്തിരുന്നതായും കസ്‌റ്റമേഴ്‌സ് എത്തുമ്പോള്‍ വിളിച്ചുവരുന്നതാണെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ