Video Of Day

Breaking News

ദൃശ്യം സിനിമയ്‌ക്കെതിരെ ഏക്ത കപൂറിന്റെ വക്കീല്‍ നോട്ടീസ്

ദൃശ്യം സിനിമയ്‌ക്കെതിരെ പ്രമുഖ ബോളിവുഡ് നിര്‍മാതാവായ ഏക്ത കപൂറിന്റെ  വക്കീല്‍ നോട്ടീസ്. ദൃശ്യത്തിന് ആധാരമായ ജാപ്പനീസ് പുസ്തകത്തിന്റെ പകര്‍പ്പവകാശം തനിക്ക് അവകാശപ്പെട്ടതാണെന്ന് കാണിച്ചാണ്  ഏക്ത വക്കീല്‍നോട്ടീസ് അയച്ചിരിക്കുന്നത്

ജാപ്പനീസ് എഴുത്തുകാരനായ കീഗോ ഹിഗാഷിനോയുടെ ദ ഡിവോഷന്‍ ഓഫ് സസ്പകട് എക്‌സ് എന്ന പുസ്തകമാണ് ദൃശ്യത്തിന്റെ പ്രചോദനം ഈ പുസ്തകത്തിന്റെ പകര്‍പ്പവകാശമായിരുന്നു ഏക്ത കപൂര്‍ സ്വന്തമായിക്കിരുന്നത്.

ഈയിടെ ദൃശ്യം സിനിമ കാണുവാനിടയായപ്പോഴാണ് നോവലുമായി സിനിമക്കുള്ള സാമ്യം ഏക്ത മനസ്സിലാകുന്നത്. പുസ്തകത്തിലെ ചില കാര്യങ്ങള്‍ അതേപടി സിനിമയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

മലയാളത്തിൽ റെക്കോർഡ്‌ കളക്ഷൻ നേടിയ   ചിത്രം ഇതിനോടകം കന്നഡ,തെലുങ്ക് ഭാഷകളില്‍  റീമേയ്ക്ക് ചെയ്ത് കഴിഞ്ഞു.

കമല്‍ഹാസന്‍ നായകനായെത്തുന്ന തമിഴ് പതിപ്പിന്റെ  ചിത്രീകരണം തുടങ്ങാനിരിക്കെയാണ് ഏക്തയുടെ ബോളിവുഡ് പാര .

അഭിപ്രായങ്ങളൊന്നുമില്ല