Video Of Day

Breaking News

ലാലേട്ടനുവേണ്ടി അന്‍സിബയുടെ ബിരിയാണി; മാതൃഭൂമിയുടെ പോസ്റ്റിനും തെറിവിളിയുടെ പൂരം

ദൃശ്യം ഫെയിം അന്‍സിബ ഹസ്സന്റെ ഭക്ഷണങ്ങളെ കുറിച്ച് മാതൃഭൂമി തയ്യാറാക്കിയ അഭിമുഖത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലും സദാചാരവാദികളുടെ തെറിവിളി.

മാതൃഭൂമി അഭിമുഖത്തില്‍ നിന്ന് ചെറിയ ഭാഗം


'ദൃശ്യ'ത്തിന്റെ ലൊക്കേഷന്‍ അധികവും തൊടുപുഴ കേന്ദ്രീകരിച്ചുള്ള സ്ഥലങ്ങളിലായിരുന്നു. അവിടെയാണെങ്കില്‍ അധികവും ക്രിസ്ത്യന്‍ രീതിയിലുള്ള ഭക്ഷണമായിരുന്നു സെറ്റില്‍, താറാവുകറിയും ചോറുമൊക്കെ. അതിനാല്‍ തന്നെ കോഴിക്കോടുനിന്നുള്ള തനിക്ക്്് സെറ്റില്‍ മലബാര്‍ വിഭവങ്ങളുടെ വിശേഷം പറയേണ്ടിവന്നുവെന്ന് താരം പറയുന്നു.

ഇതോടെ മലബാര്‍ ബിരിയാണിയും മറ്റും കഴിക്കാന്‍ സെറ്റില്‍ ആവേശമായി. തന്റെ കൈകൊണ്ടുണ്ടാക്കിയ മലബാര്‍ ബിരിയാണി കഴിക്കാന്‍ ലാലേട്ടനും ദൃശ്യം ക്രൂവും വീട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നുവെന്ന് അന്‍സിബ പറയുന്നു. ദൃശ്യത്തിന്റെ വന്‍ വിജയാഘോഷത്തിനെത്തിയപ്പോഴും ഇതു പറഞ്ഞു.

വീട്ടിലുണ്ടാക്കുന്ന ബിരിയാണിയും ബീഫ് കറിയും ജീവനാണ് അന്‍സിബയ്ക്ക്്്. ഏതായാലും മലബാര്‍ ബിരിയാണി ഉണ്ടാക്കാനൊക്കെ ഇതിനകം പഠിച്ചുവെച്ചിട്ടുണ്ടെന്ന് അന്‍സിബയുടെ വാക്കുകള്‍.

അഭിപ്രായങ്ങളൊന്നുമില്ല