Video Of Day

Breaking News

മമ്മൂട്ടി ഈ പണി നിര്‍ത്തുന്നതാണ് നല്ലത്, തകര്‍ന്നത് 20 ചിത്രങ്ങള്‍; ആരാധകര്‍ക്ക് കലിപ്പ്

ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാള്‍, വാണിജ്യ-സമാന്തര സിനിമകളില്‍ ഒരുപോലെ മികവ്‌ പ്രകടമാക്കുന്ന പുരുഷ സൗന്ദര്യസങ്കല്‍പ്പം, മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം മൂന്ന്‌ തവണ സ്വന്തമാക്കിയ അപൂര്‍വ്വ വ്യക്‌തിത്വം. വിശേഷണങ്ങള്‍ ഏറെയുണ്ടെങ്കിലും മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ പല്ലിന്‌ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല. യുവനടന്മാരുടേയും സംവിധായകരുടെയും കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന മമ്മൂട്ടി ഫ്‌ളോപ്പ്‌ സിനിമകളുടെ കാര്യത്തില്‍ മൂന്ന്‌ വര്‍ഷം കൊണ്ട്‌ കാല്‍ സെഞ്ച്വറിയിലേക്കാണ്‌ കുതിക്കുന്നത്‌.

2010 ന്‌ ശേഷം നാലു വര്‍ഷത്തിനിടയില്‍ ഒരു സിനിമ സൂപ്പര്‍ഹിറ്റാക്കാന്‍ പാടുപെടുകയാണ്‌ ആരാധകരുടെ പ്രിയപ്പെട്ട മെഗാതാരം. സാറ്റലൈറ്റ്‌ റൈറ്റിലൂടെ വന്‍ ലാഭമുണ്ടാക്കിയത്‌ ഒഴിച്ചാല്‍ ബെസ്‌റ്റ് ആക്‌ടറിന്‌ ശേഷം തീയറ്ററില്‍ ഒരു ചിത്രത്തിലൂടെ പോലും ആളാരവം സൃഷ്‌ടിക്കാന്‍ മമ്മൂട്ടിക്കായില്ല. ആഗസ്‌റ്റ് 15, ഡബിള്‍സ്‌, ദി ട്രെയിന്‍, ബോംബെ മാര്‍ച്ച്‌ 12, വെനീസിലെ വ്യാപാരി, കിംഗ്‌ ആന്റ്‌ കമ്മീഷണര്‍, കോബ്ര, താപ്പാന, ജവാന്‍ ഓഫ്‌ വെള്ളിമല, ഫേസ്‌ ടു ഫേസ്‌, ബാവൂട്ടിയുടെ നാമത്തില്‍, കമ്മത്ത്‌ ആന്റ്‌ കമ്മത്ത്‌, ഇമ്മാനുവേല്‍, കടല്‍ കടന്നൊരു മാത്തുക്കുട്ടി, കുഞ്ഞനന്തന്റെ കട, ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്‌, സൈലന്‍സ്‌, ബാല്യകാലസഖി, പ്രൈസ്‌ ദി ലോഡ്‌, ഗ്യാംഗ്‌സ്റ്റര്‍ തുടങ്ങി 20 ചിത്രങ്ങളാണ്‌ പ്രേക്ഷകര്‍ നിരസിച്ചത്‌. ഇതില്‍ കടല്‍ കടന്നൊരു മാത്തുക്കുട്ടിയും സൈലന്‍സും ഫേസ്‌ ടൂ ഫേസും തീയറ്ററില്‍ വലിയ ദുരന്തമാകുകയും ചെയ്‌തു.

തീയറ്ററില്‍ മികവ്‌ കാട്ടിയില്ലെങ്കിലും മമ്മൂട്ടിച്ചിത്രങ്ങള്‍ക്ക്‌ ലഭിക്കുന്ന സാറ്റലൈറ്റ്‌ റൈറ്റ്‌ ആണ്‌ നിര്‍മ്മാതാവിനെ നില നിര്‍ത്തുന്നത്‌. പിന്നില്‍ രഞ്‌ജിത്തിന്റെ കൈകള്‍ പ്രവര്‍ത്തിച്ചിട്ടു പോലും പ്രേക്ഷകര്‍ കൈവിട്ട കടല്‍ കടന്നൊരു മാത്തുക്കുട്ടിയും ലാല്‍ജോസിന്റെ ഇമ്മാനുവലും സാറ്റലൈറ്റ്‌ അവകാശം രക്ഷിച്ചെടുക്കുകയും ചെയ്‌തു.

എന്നാല്‍ സൂപ്പര്‍താരങ്ങള്‍ക്ക്‌ തീയറ്ററിലെ പ്രകടനം മുന്‍ നിര്‍ത്തി മതി സാറ്റലൈറ്റ്‌ റൈറ്റുകളെന്ന ചില ചാനലുകളുടെ തീരുമാനം മമ്മൂട്ടിക്ക്‌ തിരിച്ചടിയാകുമോ എന്ന്‌ ആശങ്ക ഉയരുന്നുണ്ട്‌. സിനിമ റിലീസിന്‌ മുമ്പ്‌ സാറ്റലൈറ്റ്‌ തീരുമാനിക്കുകയും മെഗാതാരങ്ങളുടെ ചിത്രങ്ങള്‍ അതിലൂടെ തന്നെ വന്‍തുക സമ്പാദിച്ച ശേഷം തീയറ്ററില്‍ എട്ടു നിലയില്‍ പൊട്ടുന്ന അവസ്‌ഥയില്‍ സൂപ്പര്‍താരങ്ങളുടെ സാറ്റലൈറ്ററേറ്റ്‌ ഒഴിവാക്കാന്‍ ചാനലുകള്‍ ആലോചിക്കുന്നതായും രണ്ടാഴ്‌ച തീയറ്ററില്‍ ഓടുന്ന ചിത്രത്തിന്‌ മാത്രം മതി സാറ്റലൈറ്റ്‌ അവകാശമെന്ന്‌ ചാനലുകള്‍ തീരുമാനം എടുത്തതായും വാര്‍ത്തകളുണ്ട്‌. അങ്ങിനെ വന്നാല്‍ ഏറ്റവും തിരിച്ചടി മമ്മൂട്ടിക്കാകും.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല