വിവാദം: നിന്നെ ഞാന്‍ സ്‌പര്‍ശിച്ചിട്ടില്ല; പിന്നെങ്ങനെ പിച്ചിനെ കുറിച്ച് പറയും, യുവതിയോട് ഗെയില്‍
സെന്റ് ജോണ്‍സ് ആന്റിഗ്വ: വെസ്‌റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ല്‍ കൂറ്റനടികളിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ കയറിയിരിപ്പു തുടങ്ങിയിട്ട് കാലം കുറച്ചായി. ഇന്ത്യയില്‍ വന്ന് സിക്‌സര്‍ പറത്തിയും ആടിയും പാടിയുമൊക്കെ ആരാധകരുടെ മനം കവര്‍ന്ന താരം പക്ഷേ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ (സിപിഎല്‍) അല്‍പ്പം അധികപ്പറ്റായി!
സിപിഎല്ലില്‍ ജമൈക്ക തലവാസ് ടീം ക്യാപ്‌റ്റനാണ് ഗെയ്‌ല്‍. തന്റെ ടീമും ആന്റിഗ്വ ഹാക്ക്‌സ്ബില്‍സും തമ്മിലുള്ള മത്സരത്തിനു തലേന്ന് ഒരു വനിതാ മാധ്യമപ്രവര്‍ത്തകയോട് അതിരുകടന്ന കമന്റ് പാസാക്കിയതാണ് കരീബിയന്‍ താരത്തിന് തലവേദനയായത്. അതേസമയം വനിതാ വിമോചന സംഘടനയായ 'വിമന്‍ എഗന്‍സ്‌റ്റ് റേപ്പ്' ഗെയ്‌ല്‍ വിഷയത്തെ കുറിച്ച് കടുത്ത വിമര്‍ശനവുമായി രംഗത്തു വന്നിട്ടുണ്ട്.
പിച്ചിന്റെ അവസ്‌ഥ എങ്ങനെയുണ്ട് എന്നായിരുന്നു ഗെയ്‌ലിനോട് മാധ്യമപ്രവര്‍ത്തക ചോദിച്ചത്. നിന്നെ ഞാന്‍ സ്‌പര്‍ശിച്ചിട്ടില്ല; പിന്നെങ്ങനെ അതെക്കുറിച്ച് പറയും എന്ന അര്‍ഥത്തിലായിരുന്നു ഗെയ്‌ല്‍ മറുപടി വച്ചുകാച്ചിയത്. ഒപ്പം മാധ്യമപ്രവര്‍ത്തകയുടെ ചിരി അതിമനോഹരമാണെന്ന കമന്റ് പാസാക്കാനും 34 കാരനായ താരം മറന്നില്ല.
ഗെയ്‌ല്‍ മാപ്പു പറയണമെന്ന് 'വിമന്‍ എഗന്‍സ്‌റ്റ് റേപ്പ്' ആവശ്യപ്പെട്ടുവെങ്കിലും സിപിഎല്‍ അധികൃതര്‍ താരത്തെ കൈവിട്ടില്ല. മാധ്യമപ്രവര്‍ത്തക ഒരു രസികത്തിയായിരുന്നുവെന്നും ഇരുവരും വാര്‍ത്താസമ്മേളനത്തിനു ശേഷവും സൗഹൃദ സംഭാഷണം നടത്തിയിരുന്നുവെന്നും അത്തരമൊരാള്‍ പരാതിയുമായി രംഗത്തുവരാന്‍ സാധ്യതയില്ലെന്നുമാണ് അധികൃതരുടെ വാദം.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ