Video Of Day

Breaking News

'ഡേറ്റിംഗ്‌ നേക്കഡ്‌', 3 പുരുഷന്മാരും 3 സ്‌ത്രീകളും തുണിയില്ലാതെ ഒരു റിയാലിറ്റിഷോ

എന്തിനും ഏതിനും റിയാലിറ്റി ഷോകള്‍ വരുന്ന ഈ കാലത്തെ ടെലിവിഷന്‍ പരിപാടികളുടെ സുവര്‍ണ്ണ യുഗമെന്ന്‌ വേണമെങ്കില്‍ വിശേഷിപ്പിക്കാം. എന്നാല്‍ വി എച്ച്‌1 ചാനലിന്റെ സൂപ്പര്‍ കമിതാക്കളെ കണ്ടെത്താനുളള ടെലിവിഷന്‍ റിയാലിറ്റി ഷോ സദാചാരവാദികളെ ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നതാണ്‌. 'ഡേറ്റിംഗ്‌ നേക്കഡ്‌' എന്ന പരിപാടിയില്‍ മത്സരാര്‍ത്ഥികള്‍ പൂര്‍ണ്ണ നഗ്നരായി ഡേറ്റിംഗില്‍ ഏര്‍പ്പെടും.

മൂന്ന്‌ പുരുഷന്മാരും മൂന്ന്‌ സ്‌ത്രീകളും ഉള്‍പ്പെടുന്ന പരിപാടിയില്‍ എല്ലാവരും എല്ലാവരുമായി പൂര്‍ണ്ണനഗ്നരായി ഡേറ്റിംഗില്‍ ഏര്‍പ്പെടണം. ഓരോ ദിവസവും ആണും പെണ്ണും വെവ്വേറെ പങ്കാളികളുമായിട്ടാണ്‌ ഡേറ്റിംഗില്‍ ഏര്‍പ്പെടുക. സ്‌പീഡ്‌ വാട്ടര്‍ സ്‌പോര്‍ട്‌സ്, ബേഡ്‌ വാച്ചിംഗ്‌, കുതിര സവാരി, പെയ്‌ന്റിംഗ്‌ തുടങ്ങി പല ഗെയിമിലും ഇടപെട്ട ശേഷം ഒടുവില്‍ പിരിയാന്‍ കഴിയാത്തവിധം അടുക്കുന്നവര്‍ ജേതാക്കളാകും.

ഡേറ്റിംഗിനിടയില്‍ തലയും തോളും കൈകളും മാത്രമേ സ്‌പര്‍ശനത്തില്‍ ഉപയോഗിക്കാവു എന്നാണ്‌ നിയമം. ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന പരിപാടിയുടെ ആദ്യ ഭാഗം കഴിഞ്ഞ ദിവസം രാത്രി 9.30 ന്‌ ചാനല്‍ പുറത്തുവിട്ടു. ജോ എന്ന യുവാവും വീ വീ, ജാസ്‌മിന്‍, ക്രിസ്സി എന്നിവരുമായിരുന്നു ആദ്യ എപ്പിസോഡില്‍. നഗ്നതയുമായി ബന്ധപ്പെട്ടാണ്‌ ഷോ ശ്രദ്ധിക്കപ്പെടുന്നതെങ്കിലും പങ്കാളികള്‍ക്കിടയിലെ സത്യസന്ധതയെയാണ്‌ പരിപാടി മുന്‍ നിര്‍ത്തുന്നതെന്നാണ്‌ വിഎച്ച്‌ 1 എക്‌സിക്യുട്ടിവുകള്‍ പറയുന്നത്‌.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല