അനാശാസ്യ തട്ടിപ്പുകാരെ വീഴ്‌ത്തിയത് പണത്തോടുള്ള അത്യാര്‍ത്തി
കൊച്ചി: അനാശാസ്യം ഒളികാമറയില്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തി പണംതട്ടുന്ന സ്‌ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തെ കുടുക്കിയത് പണത്തോടുള്ള അത്യാര്‍ത്തിയും അമിത ആത്മവിശ്വാസവുമെന്നു പോലീസ്. അനാശാസ്യത്തിനെത്തിയ വ്യവസായിയെ ഒളികാമറയില്‍ പെടുത്തിയശേഷം മൂന്നുകോടി രൂപയാണ് ഹൈക്കോടതി അഭിഭാഷകനും രണ്ട് സ്‌ത്രീകളും ഉള്‍പ്പെട്ട സംഘം ആവശ്യപ്പെട്ടത്. 25ലക്ഷം രൂപവരെ കൊടുക്കാന്‍ ഈ വ്യവസായി സമ്മതിച്ചിരുന്നതായാണ് അറിയുന്നത്.
എന്നാല്‍, ആവശ്യപ്പെട്ട 3 കോടി രൂപയില്‍ ഒരു പൈസ പോലും കുറക്കാന്‍ തയാറല്ലെന്നായിരുന്നു അഭിസാരികകളായ റുക്‌സാനയുടെയും സൂര്യയുടെയും ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ വ്യവസായിയുടെ നീലച്ചിത്രം പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി. വ്യവസായിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ തിരുവനന്തപുരത്ത് ബലാല്‍സംഗത്തിന് പരാതിയും നല്‍കി. ഈ വ്യവസായിയുടെ ഒരു സുഹൃത്തും ഈ അഭിസാരികകള്‍ക്കൊപ്പം കിടപ്പറ പങ്കിട്ടിരുന്നു.
ഭീഷണി കനത്തതോടെ നില്‍ക്കക്കള്ളിയിലാതായപ്പോഴാണ് വ്യവസായി പോലിസിനെ സമീപിച്ചത്. തുടര്‍ന്ന് പോലിസ് ഇവര്‍ക്കായി കെണിയൊരുക്കി. 2കോടിരൂപ നല്‍കാമെന്നും
മാസ്‌റ്റര്‍ സിഡി തിരികെ നല്‍കണമെന്നും വ്യവസായി ഇവരുമായി ധാരണയുണ്ടാക്കി.
ഒരു കോടി രൂപ നല്‍കാമെന്നും സമ്മതിച്ചു. തട്ടിപ്പുസംഘത്തെ പിടിക്കുന്നതിന്റെ മുന്‍പുള്ള ദിവസം പോലിസ് നിര്‍ദേശപ്രകാരം വ്യവസായി സൂര്യയെ വിളിച്ച് 60 ലക്ഷം രൂപയേ ആയിട്ടുള്ളുവെന്നും 40 ലക്ഷം രൂപ കുറവാണെന്നും അല്‍പ്പദിവസത്തെ സാവകാശം കൂടി നല്‍കണമെന്നും അറിയിച്ചു. എന്നാല്‍ ഇവര്‍ വഴങ്ങിയില്ല. ഒരു കോടി താരമെന്നു പറഞ്ഞാല്‍ ഒരുകോടിക്ക് ഒരു വിട്ടുവിഴ്‌ചയുമില്ലെന്നായിരുന്നു മറുപടി. തട്ടിപ്പുസംഘത്തിന്റെ വിശ്വാസമുറപ്പിക്കാനായി പോലിസ് ഒരുക്കിയ കെണിയായിരുന്നു ഇത്. ഇതിനിടെ ഇവരുടെ മുഴുവന്‍ ഫോണ്‍ സംഭാഷണങ്ങളും പോലിസ് ചോര്‍ത്തുന്നുണ്ടായിരുന്നു. നീക്കങ്ങളും നിരീക്ഷണത്തിലാക്കി.
തുടര്‍ന്ന് ഒരുകോടി അഡ്വാന്‍സ് നല്‍കാമെന്നുവിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയാണ് തട്ടിപ്പുസംഘത്തെ പോലിസ് കുടുക്കിയത്. പ്രതികളായ റുക്‌സാന, സൂര്യ, ഹൈക്കോടതി അഭിഭാഷകനായ സനിലന്‍, ഇടനിലക്കാരനായ പ്രജീഷ് എന്നിവരെ ഇന്ന് കസ്‌റ്റഡിയില്‍ കിട്ടുമെന്നാണ് പോലിസിന്റെ പ്രതീക്ഷ. ഇവരെ വിശദമായി ചോദ്യം ചെയ്ുന്നതോയടെ ഒട്ടേറെ അനാശാസ്യ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരാനാകുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സുചന.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ