സദ്യയ്ക്ക് പപ്പടം കിട്ടിയില്ല; വരന്റെ ബന്ധുക്കള്‍ വിളന്പുകാരെ പൂശി
കോട്ടയം: വിവാഹസദ്യയ്ക്ക് പപ്പടം ലഭിക്കാത്തതിനെ തുടര്‍ന്ന് വരന്റെ ബന്ധുക്കള്‍ വിളമ്പുകാരെ പൂശി. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കുറുപ്പന്തറ മാഞ്ഞൂര്‍ സൗത്ത് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മാഞ്ഞൂര്‍ സ്വദേശിയായ യുവതിയും ഉഴവൂരുകാരനായ യുവാവും തമ്മിലുള്ള വിവാഹത്തിനിടെയായിരുന്നു സംഭവമുണ്ടായത്. വരന്റെ ബന്ധുക്കള്‍ ഭക്ഷണം കഴിക്കുമ്പോള്‍ പപ്പടം ആവശ്യപ്പെട്ടെങ്കിലും കൊടുത്തില്ല. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് അടി തുടങ്ങുകയുമായിരുന്നു. ഇ
ഇരുപക്ഷവും ഏറ്റുമുട്ടിയതോടെ ഭക്ഷണം കഴിക്കാനിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇറങ്ങിയോടി. നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് കടുത്തുരുത്തിയില്‍നിന്ന് പൊലീസെത്തി ഏറ്റുമുട്ടിയ 20 ഓളം ആളുകളെ സ്‌റ്റേഷനിലെത്തിച്ചു. പരിക്കേറ്റ രണ്ടു പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുതിര്‍ന്നവരുടെ ഉപദേശമനുസരിച്ച് പൊലീസ് സ്‌റ്റേഷനില്‍വച്ച് സംഭവം പറഞ്ഞു തീര്‍ത്തു. സ്‌കൂളിലെ ബെഞ്ചും ഡെസ്‌കുമെല്ലാം ആക്രമണത്തില്‍ തകര്‍ന്നു. മദ്യലഹരിയിലായിരുന്നു ഏറ്റുമുട്ടലില്‍ പങ്കെടുത്തവരെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയരെ മുതിര്‍ന്നവരുടെ ജ്യാമത്തിലും സ്‌കൂളിന് ഉണ്ടായ നഷ്ടം വധുവിന്റെ ബന്ധുക്കള്‍ നല്‍കാമെന്ന് ഏറ്റതോടെ പ്രശ്‌നം പരിഹരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ