നാടകം പൊളിഞ്ഞു, നടി കുടുങ്ങി; 'ലൈംഗിക വീഡിയോയില്‍' കുടുക്കാന്‍ ശ്രമിച്ചവരില്‍ ചാനലുകാരും
ബാംഗളൂര്‍: ധനികനായ ഡോക്ടറെ വശീകരിച്ച് അയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് അതിന്റെ വീഡിയോ എടുത്ത് ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കന്നട നടിയെ പോലീസ് തിരയുന്നു. നിരവധി കന്നട സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നയന്‍ കൃഷ്ണയെയാണ് പോലീസ് തെരയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പ്രമുഖ ടിവി ചാനല്‍ പ്രവര്‍ത്തകരും രണ്ടു പോലീസ് കോണ്‍സ്റ്റബിള്‍മാരും കസ്റ്റഡിയിലായി. ബാംഗളൂരിലെ പ്രശ്‌സതനായ 68 വയസുകാരനായ ഡോക്ടറെയാണ് സംഘം ബ്ലാക് മെയില്‍ ചെയ്തത്. ഡോക്ടറുടെ പരാതിയിലാണ് പോലീസിന്റെ നടപടി.
ടെലിവിഷന്‍ നടിമാരായ റിഹാന, സോനു എന്നിവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ജൂണ്‍ പതിനാറിനാണ് മധ്യവയസ്‌കനായ ഡോക്ടറില്‍ നിന്നും നടിയും കൂട്ടരും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്. പ്രമുഖ കന്നട ചാനലിലെ വീഡിയോ എഡിറ്ററായ ഹേമന്ത് കുമാര്‍, കന്നഡ ന്യൂസ് ചാനല്‍ ജീവനക്കാരനായ സുനില്‍ കുമാര്‍, പോലീസ് കോണ്‍സ്റ്റബിള്‍മാരായ രഘു, മല്ലേഷ് എന്നിവരാണ് കേസിലെ പ്രതികള്‍.
നയനയ്ക്ക് പുറമേ ടി വി നടിമാരായ റിഹാനയും സോനുവും ഡോക്ടറുടെ ജയനഗറിലുള്ള ക്ലിനിക്കിലെത്തി അദ്ദേഹത്തെ പ്രകോപിപ്പിക്കുകയും വശീകരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഡോക്ടര്‍ അറിയാതെ സംഘം ഇത് ചിത്രീകരിക്കുകയും ചെയ്തു. രണ്ടു ദിവസത്തിനു ശേഷം സംഘം ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയുമായിരുന്നു. ഒരു കോടി പ്രതിഫലം നല്‍കിയില്ലെങ്കില്‍ വീഡിയോ ചാനലുകളിലൂടെ പുറത്തുവിടും എന്നായിരുന്നു ഇവരുടെ ഭീഷണി.
ഈ ഘട്ടത്തില്‍ പോലീസുകാരനായ മല്ലേഷ് ഇടപെട്ട് തുക 25 ലക്ഷമായി കുറയ്ക്കാമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു. പണം നല്‍കുന്ന മുറയ്ക്ക് വീഡിയോ മടക്കി നല്‍കാമെന്നും ഇയാള്‍ വാക്കു നല്‍കി. ഒരു ലക്ഷം രൂപ അഡ്വാന്‍സായി ഡോക്ടര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് അദ്ദേഹം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ നിര്‍ദേശപ്രകാരം പണം തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് സംഘത്തിലെ ഹേമന്ദിനെയും സുനിലിനെയും അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം മല്ലേഷും കുടുങ്ങി.
അതേസമയം തട്ടിപ്പ് സംഘവുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന് നടി നയന കൃഷ്ണ പറഞ്ഞു. തന്റെ സുഹൃത്ത് ഡോക്ടര്‍ക്ക് നല്‍കിയിരുന്ന പത്തു ലക്ഷം രൂപ തിരിച്ചു ലഭിക്കാന്‍ സഹായിക്കണമെന്ന് ഹേമന്ദിനോടും സുനിലിനോടും ആവശ്യപ്പെട്ടിരുന്നതായും അതനുസരിച്ച് ഇവര്‍ സഹായിക്കുകയായിരുന്നുവെന്നുമാണ് നയന അവകാശപ്പെടുന്നത്. തമിഴ് സിനിമയുടെ ഷൂട്ടിംഗ് മൂലം തിരക്കിലാണ്. ബാംഗളൂരില്‍ മടങ്ങിയെത്തുന്നതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം പോലീസ് ഇവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു.
കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ