ആയുര്‍വേദ ചികിത്സ തേടി നെയ്മര്‍ മലപ്പുറത്തെ കോട്ടക്കലില്‍ എത്തുമോ?
ബ്രസീല്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മര്‍ കേരളത്തില്‍ ആയുര്‍വേദ ചികിത്സ തേടിയെത്തുന്നുവെന്ന് സൂചന. ചികിത്സ തേടിയുള്ള കത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് ലഭിച്ചതായാണ് അറിയുന്നത്. ബ്രസീലിയന്‍ ഫുട്‌ബോല്‍ ഫെഡറേഷനാണ് ചികിത്സയ്ക്ക് അവസരം തേടിയുള്ള കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് അയച്ചത്.
നെയ്മര്‍ കേരളത്തില്‍ വരികയാണെങ്കില്‍ മലപ്പുറത്തെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സതേടിയേക്കുമെന്നാണ് കരുതുന്നത്. കൊളംബിയയ്‌ക്കെതിരായ മത്സരത്തിലാണ് നെയ്മര്‍ക്ക് പരുക്കേറ്റത്. പരുക്ക് ഗുരുതരമാണെന്നും നെയ്മര്‍ക്ക് തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ലെന്നും ടീം ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. നട്ടെല്ലിനു പരുക്കേറ്റ നെയ്മറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് സ്‌കാനിങ്ങിനു വിധേയനാക്കുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ