പാക്കിസ്ഥാന്റെ മരുമകള്‍ക്ക് തെലങ്കാനയിലെന്ത് കാര്യം;സാനിയ മിര്‍സയെ തെലങ്കാനയുടെ അംബാസഡറാക്കിയതിനെതിരെ ബിജെപി
ഹൈദരാബാദ്: പാകിസ്ഥാന്റെ മരുമകളായ ടെന്നിസ് താരം സാനിയ മിര്‍സയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസഡറാക്കുന്നതിനെ ചോദ്യം ചെയ്ത് തെലുങ്കാന ബിജെപി നേതാവ് കെ ലക്ഷ്‌മണാണ് രംഗത്തെത്തി തെലുങ്കാനയുടെ മകള്‍ എന്ന് സാനിയയെ വിശേഷിപ്പിച്ച മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ പ്രസ്‌താവനയോട് ലക്ഷ്‌മണ്‍ വിയോജിച്ചു. പാകിസ്‌ഥാന്‍ ക്രിക്കറ്റ് താരം ഷൊയബ് മാലിക്കിനെ വിവാഹം കഴിച്ചതു കൊണ്ട് അവര്‍ ഇപ്പോള്‍ പാകിസ്‌ഥാന്റെ മരുമകളാണ്. ഇത മാത്രമല്ല, തെലുങ്കാനയ്‌ക്കായി നടന്ന ഒരു പ്രചരണങ്ങളിലും അവര്‍ പങ്കെടുത്തിട്ടുമില്ലെന്ന് ലക്ഷ്‌മണ്‍ ആരോപിക്കുന്നു. സാനിയ പ്രദേശ വാസിയല്ലെന്നും അവര്‍ക്ക് നല്‍കുന്ന ബഹുമതികളില്‍ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടെന്നും കെ ലക്ഷ്‌മണ്‍ പറഞ്ഞു.
ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെലങ്കാന സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി സാനിയാ മിര്‍സയെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിയമിച്ചിരുന്നു. വര്‍ഷം തോറും ഒരു കോടി രൂപ വീതം ഗ്രാന്റ് നല്‍കിക്കൊണ്ടാണ് സാനിയയെ നിയോഗിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ