സി.പി.എം.കല്‍പ്പിച്ചു; ആര്‍.എസ്.എസ്. അനുസരിച്ചു: തകര്‍ത്തതിന് പകരം കൊടിമരം നാട്ടുകാര്‍ കാണ്‍കെ നാട്ടി
കണ്ണൂര്‍: പാര്‍ട്ടി കൊടിമരം തകര്‍ത്ത ആര്‍.എസ്.എസ്. പ്രവര്‍ത്തകരെക്കൊണ്ടു പരസ്യമായി സി.പി.എം. കൊടിമരം നാട്ടിച്ചു.
കണ്ണൂര്‍ ജില്ലയിലെ കുറ്റ്യാട്ടൂര്‍ പത്താംെമെലിലാണിത്. കഴിഞ്ഞ ദിവസം ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കൊടിമരം തകര്‍ത്തു രാത്രിയില്‍ ക്വാറിയില്‍ ഉപേക്ഷിച്ചു. സി.പി.എം. പ്രവര്‍ത്തകനായ ശ്രീജിത്തിന്റെ വീടിനു നേരേ ആക്രമണവുമുണ്ടായി. ഇതേക്കുറിച്ചു പോലീസ് അന്വേഷിച്ചപ്പോഴാണ് ഈ സംഘം തന്നെയാണു കൊടിമരം തകര്‍ത്തതെന്നു കണ്ടെത്തിയത്. സംഭവത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ ടി.സി. ഉചിത്ത്, ഒ. സുമേഷ്, രതീഷ് കക്കന്‍വീട്ടില്‍ എന്നിവരെ മയ്യില്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. പ്രശ്‌നം ഒഴിവാക്കാന്‍ പട്ടാപ്പകല്‍ പുതിയ കൊടിമരം നിര്‍മിച്ചു നല്‍കാനായിരുന്നു അര്‍.എസ്.എസ.് പ്രവര്‍ത്തരോടു സി.പി.എം ആവശ്യപ്പെട്ടത്.
തുടര്‍ന്നു കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ഒന്നരയോടെ കൊടിമരം നിര്‍മിച്ചു നാട്ടുകയായിരുന്നു. ഇതുകാണാന്‍ നൂറുകണക്കിനാളുകളെത്തി. ഈമേഖലയില്‍ ആര്‍.എസ്.എസ്.-സി.പി.എം. പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നു. കഴിഞ്ഞ വര്‍ഷവും സംഘര്‍ഷം അനുരഞ്‌ജനത്തിലൂടെ പരിഹരിച്ചിരുന്നു.
കടപ്പാട് :മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ