പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചു; രഹസ്യമായി മൃതദേഹം സംസ്‌കരിക്കാന്‍ നടത്തിയ ശ്രമം നാട്ടുകാര്‍ തടഞ്ഞു
തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടില്‍ പീഡനത്തിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു. പെണ്‍കുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്‌കരിക്കാനുളള വീട്ടുകാരുടെ ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു.കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. മൃതദേഹം സമീപത്തുളള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് മരണം സ്‌ഥിരീകരിച്ചു. കുട്ടിക്ക് പനിബാധിച്ചതാണെന്നാണ് ആശുപത്രിയധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് മരണം സ്‌ഥിരീകരിച്ചത്. പിന്നീട് വീട്ടിലെത്തിച്ച മൃതദേഹം പെട്ടെന്ന് സംസ്‌കരിക്കാന്‍ ശ്രമിച്ചപ്പോഴാണ് നാട്ടുകാര്‍ ഇടപെട്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മൃതദേഹം പരിശോധിച്ചപ്പോള്‍ കഴുത്തില്‍ കുരുക്കു മുറുകിയതിന്റെ അടയാളം കണ്ടെത്തുകയും മൃതദേഹം പോസ്‌റ്റുമാര്‍ട്ടത്തിനയക്കുകയും ചെയ്‌തു.
പെണ്‍കുട്ടി അയല്‍വാസിയായ യുവാവിന്റെ നിരന്തര പീഡനത്തിനിരയായിരുന്നുവെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 21 കാരനായ അയല്‍വാസിയെ അറസ്‌റ്റു ചെയ്‌തിരുന്നു.
കടപ്പാട് :മംഗളം
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ