Video Of Day

Breaking News

സബീനയുടെ സൌന്ദര്യത്തിലേക്ക് ഒളിഞ്ഞുനോക്കുന്ന പുരുഷന്മാര്‍ രണ്ടു ലക്ഷം!

കളിക്കാനെത്തുമ്പോള്‍ കസഖിസ്ഥാന്റെ അണ്ടര്‍ 19 വോളിബോള്‍ താരം സബീനാ ആള്‍ട്ടിന്‍ബെക്കോവ ഇത്രയുമൊന്നും പ്രതീക്ഷിച്ചില്ല. തായ്‌പേയിയില്‍ കഴിഞ്ഞ ആഴ്ച യൂത്ത് വോളിബോള്‍ ടൂര്‍ണമെന്റിനായി എത്തിയ സബീനയെ കണ്ടിട്ടും..കണ്ടിട്ടും മതിവരാതെ ലോകം മുഴുവനുമുള്ള പുരുഷന്മാര്‍ കണ്ണുവെച്ചു നശിപ്പിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. കളിക്കളത്തിലും പുറത്തുവെച്ചും നന്നായി നോക്കിയ ആണുങ്ങള്‍ക്ക് പുറമേ ലോകത്തുടനീളമുള്ള യുവാക്കള്‍ ഇന്റര്‍നെറ്റിലും താരത്തിന് കണ്ണുവെച്ചു.

തായ് പേയിയില്‍ കഴിഞ്ഞയാഴ്ച യൂത്ത് ടൂര്‍ണമെന്റിലെ തിളങ്ങുന്ന പ്രകടനത്തിന് ശേഷം ഈ സുന്ദരിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ വന്ന സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം കേട്ടാല്‍ കണ്ണു തള്ളും. രണ്ടു ലക്ഷം പേരാണ് എത്തിയത്. കളിക്കളത്തില്‍ കാല്‍ വെച്ചത് മുതല്‍ കക്ഷി മാധ്യമങ്ങള്‍ക്ക് വിരുന്നായിരുന്നു. കളിച്ചപ്പോഴും കളിയില്ലാതെ ഗ്യാലറിയില്‍ ഇരുന്നപ്പോഴുമെല്ലാം ഈ 17 കാരിയുടെ മുഖം ക്യാമറകള്‍ക്ക് ഉത്സവമായി. കളി തുടങ്ങിയപ്പോള്‍ പ്രസ് ക്യാമറകള്‍ ക്‌ളിക്കോട് ക്‌ളിക്ക്. അവരുടെ ഊഴം കഴിഞ്ഞാല്‍ മൊബൈല്‍ ഫോട്ടോഗ്രാഫര്‍മാരുടെ തിരക്ക് അതിനേക്കാള്‍.

ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ക്ക് താരത്തെക്കുറിച്ച് വര്‍ണിക്കാന്‍ വാക്കുകള്‍ കിട്ടാത്ത അവസ്ഥയായി പോയി. സുന്ദരി വിളികൊണ്ട് ഇന്റര്‍നെറ്റ് നിറഞ്ഞു. കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരിയും സുമുഖിയുമായ സ്‌പോര്‍ട്‌സ് താരമെന്നായിരുന്നു പലരുടേയും കമന്റ്. അതേസമയം അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഈ നടപടി സബീനയുടെ കോച്ച് നുറിയാന്‍ സാഡികോവിന് അത്ര പിടിച്ചിട്ടില്ല. തങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യത്തിന് വേണ്ട പിന്തുണ മാധ്യമങ്ങള്‍ നല്‍കിയില്ലെന്നും എല്ലാവരും നമ്പര്‍ 20 ലേക്ക് ശ്രദ്ധ തിരിച്ചത് മറ്റ് ടീമംഗങ്ങളെ അപമാനിക്കലായിരുന്നെന്നും സാഡികോവ് പറഞ്ഞു. എന്നാല്‍ വോളിബോളല്ലേ തന്നെ താരമാക്കിയത് അതുകൊണ്ട് അത് വിട്ടു പിടിക്കുന്ന പരിപാടിയില്ലെന്നാണ് സബീനയുടെ പ്രതികരണം.

അഭിപ്രായങ്ങളൊന്നുമില്ല