ബോളിവുഡ് പുരുഷന്മാര്‍ക്ക് എന്നെ ഇപ്പോഴും വേണമെന്ന്: സെക്‌സ്ബോംബ് ബിപാഷ
കൂട്ടത്തില്‍ സിനിമാജീവിതം തുടങ്ങിയ പലരും ജീവിതത്തിലെ നായികമാരായി. ചിലരുടെ മക്കള്‍ സിനിമയില്‍ എത്തുകയും ചെയ്‌തു. എന്നിട്ടും ബോളിവുഡ് സെക്‌സ്ബോംബ് ബിപാഷാബസുവിന് വിവാഹകാര്യത്തില്‍ സമയമായില്ലാ പോലുംഎന്ന സമീപനമാണ്. എന്നാല്‍ സിനിമാരംഗത്തെ വിവാഹ കമ്പോളത്തില്‍ താന്‍ ഇപ്പോഴും ഹോട്ട് പ്രോപ്പര്‍ട്ടി തന്നെയാണെന്ന് ബിപാഷ പറയുന്നു.
ഗോസിപ്പിന്റെ കാര്യത്തില്‍ താന്‍ ഇപ്പോഴും ബോളിവുഡ് മാധ്യമങ്ങളുടെ പ്രിയപ്പെട്ട ഇരയാണ്. എല്ലായിടത്തും വിവാഹവുമായി ബന്ധപ്പെട്ട അതേ ചോദ്യങ്ങള്‍ തന്നെ നേരിടുന്നു. മറ്റ് നടന്മാര്‍ക്കൊപ്പം ചേര്‍ത്ത് കഥകള്‍ പുറത്തുവരുന്നു. എന്നാല്‍ ഒരു കാര്യം സത്യമാണ്. സിനിമാ രംഗത്ത് 12 വര്‍ഷമായിട്ട് ഇപ്പോഴും അനേകരില്‍ നിന്നും വിവാഹാലോചനകള്‍ വരുന്നുണ്ട്. ഒന്നും ഒളിച്ചു വെയ്‌ക്കുന്ന സ്വഭാവമില്ല. വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ അപ്പോള്‍ തന്നെ അക്കാര്യം തുറന്നു പറയും.
വര്‍ഷങ്ങളായി ഗോസിപ്പ് കോളങ്ങളിലെ സ്‌ഥിരം സാന്നിദ്ധ്യമായതിനാല്‍ ഇനി വിവാഹിതയാകാന്‍ ഞാന്‍ ഗൗരവമായി തീരുമാനിച്ചാല്‍ പോലും അക്കാര്യം ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. എന്തായാലും മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. കെട്ടുകഥകള്‍ക്കോ പ്രവചനങ്ങള്‍ക്കോ അത് മാറ്റിമറിക്കാനാകില്ലെന്നും താരം വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം നടന്ന ഫാഷന്‍ഷോയില്‍ ബിപാഷയുടെ ബംഗാളി വധു വേഷം ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെയാണ് താരം നയം വ്യക്‌തമാക്കിയത്.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ