മദ്യപാനികളുടെ അഴിഞ്ഞാട്ടം; അര്‍ധനഗ്‌നരുടെ വീഡിയോ പകര്‍ത്തി ഗണേഷിന്റെ പരാതി!
മൂവാറ്റുപുഴ: മൂവാറ്റുപുഴ അതിഥി മന്ദിരത്തില്‍ മുന്‍ മന്ത്രി ഗണേഷ് കുമാറിന് മദ്യപരുടെ പുലഭ്യം.യാത്രാ മദ്ധ്യേ വിശ്രമത്തിനായി അതിഥി മന്ദിരത്തിലെത്തിയ മുന്‍ മന്ത്രിയെ കാത്തിരുന്നത് അമ്പരിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു. വി.ഐ.പി. മുറിയിലേക്ക് കടന്ന് ചെന്ന മുന്‍ മന്ത്രിയെ സ്വീകരിച്ചത് ഒരു കൂട്ടം മദ്യപസംഘം. മുറിയില്‍ ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നു, ലഹരിമൂത്ത് അര്‍ധനഗ്‌നരായവര്‍ പരസ്പരം പുലഭ്യം പറയുന്നു. ചോദ്യം ചെയ്ത വി.ഐ.പി യോട് സംഘം തട്ടിക്കയറി. കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ട ഗണേഷ്‌കുമാര്‍ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി. ഉടന്‍ തന്നെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിന് വാട്‌സ് ആപില്‍ അയച്ചുനല്‍കി. ഉടന്‍ വിവരം ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു.
പെരുന്നാള്‍ ദിവസമായ ചൊവ്വാഴ്ച രാത്രി 7നായിരുന്നു സംഭവം. തത്സമയ ദൃശ്യങ്ങള്‍ കണ്ട വകുപ്പ് സെക്രട്ടറി ഉടന്‍ മൂവാറ്റുപുഴ പോലീസില്‍ വിളിച്ച് നടപടി ആവശ്യപ്പെട്ടു.സംഭവസമയം ഉത്തരവാദിത്തപ്പെട്ട ജീവനക്കാരാരും ടി.ബിയില്‍ ഉണ്ടായിരുന്നില്ലെന്ന പരാതിയുണ്ട്. ദിവസ വേതനക്കാരായ ഒരു തൊഴിലാളിയെ പിരിച്ച് വിട്ട് നടപടിയെടുക്കുകയും ചെയ്തു.
കാരക്കുന്നം സ്വദേശി റിന്‍സ്, പുന്നമറ്റം സ്വദേശികളായ പി.കെ. യാക്കോബ്, അജീഷ്, പെരുമറ്റം സ്വദേശി സുനീര്‍, മുളവൂര്‍ സ്വദേശി ആന്റണി എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. റസ്റ്റ് ഹൗസ് പരിസരത്ത് അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ പോലീസ് പിടിച്ചെടുത്തു. മൂവാറ്റുപുഴ അതിഥിമന്ദിരത്തില്‍ മദ്യപാനവും ചീട്ടുകളിയും നടക്കുന്നതായി മുമ്പും ആക്ഷേപം ഉയര്‍ന്നിരുന്നു. അന്ന് പൊതുമരാമത്ത് വകുപ്പിലെ ബില്‍ഡിംഗ് സെക്ഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഇവിടെ എത്തിയ ഗണേഷ്‌കുമാറിന് മദ്യപസംഘത്തെ നേരിടേണ്ടിവന്നത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ