എംഎല്‍എ ഹോസ്റ്റലില്‍ നടക്കുന്നത് ലൈംഗിക കച്ചവടം, അനാശാസ്യം, ഞെട്ടിപ്പിക്കുന്നത് !
തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റലില്‍ മാത്രമല്ല, സര്‍ക്കാര്‍ ഗസ്റ്റ്ഹൗസുകളിലും റസ്റ്റ് ഹൗസുകളിലും ആര്‍ക്കുംകയറി താമസിക്കാവുന്ന സ്ഥിതിയാണ് കേരളത്തില്‍. എല്ലാ ചട്ടങ്ങളും ലംഘിച്ച് ജനപ്രതിനിധികളും മുന്‍ എം.എല്‍.എ മാരും രാഷ്ട്രീയനേതാക്കളും ജീവനക്കാരും ചേര്‍ന്നാണ് ഇവ ദുരുപയോഗം ചെയ്യുന്നത്. അനാശാസ്യ പ്രവൃത്തികള്‍ക്കുവരെ ഈ സര്‍ക്കാര്‍ മന്ദിരങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
കൊച്ചി പെണ്‍വാണിഭ ബ്ലാക്ക്‌മെയിലിങ് കേസിലെ പ്രതി ജയചന്ദ്രന്‍ ഒളിവില്‍ താമസിച്ചത് എം.എല്‍.എ ഹോസ്റ്റലിലാണ്. മുന്‍ എം.എല്‍.എമാര്‍ക്ക് മുറിയെടുക്കാനുള്ള സംവിധാനം ദുരുപയോഗം ചെയ്താണ് ജയചന്ദ്രനെ ഇവിടെ പാര്‍പ്പിച്ചിരുന്നത്.
ഇതുപോലെ കേരളത്തിലെ ഗസ്റ്റ്ഹൗസുകളും റസ്റ്റ്ഹൗസുകളും ഇത്തരത്തില്‍ ദുരുപയോഗപ്പെടുത്തുന്നുണ്ട്. ഇവിടങ്ങളില്‍ ആരെയും കയറ്റി താമസിപ്പിക്കാമെന്നത് വലിയ സുരക്ഷാപ്രശ്‌നവും ഉണ്ടാക്കുന്നുണ്ട്.
ഗസ്റ്റ്ഹൗസുകളില്‍ നാലുദിവസം വരെയാണ് എം.എല്‍.എമാര്‍ക്കും മുന്‍ എം.എല്‍.എമാര്‍ക്കുമൊക്കെ മുറിയനുവദിക്കുന്നത്. എന്നാല്‍ ചിലര്‍ ഇവിടെ സുഹൃത്തുക്കളെയോ മറ്റുള്ളവരെയോ ആണ് താമസിപ്പിക്കുന്നത്. ഇവരുടെ സ്വാധീനം ഭയന്ന് ജീവനക്കാര്‍ ഇത് ചോദ്യം ചെയ്യാറില്ല. ചോദിക്കാന്‍ തുനിയുന്നവരെ ഇവര്‍ ഭീഷണിപ്പെടുത്തും.
ഇത്തരത്തില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതില്‍ കുപ്രസിദ്ധരായ ചില എം.എല്‍.എമാരും മുന്‍ എം.എല്‍.എമാരുമുണ്ട്.
ഗവ.ഗസ്റ്റ്ഹൗസുകളില്‍ ജനപ്രതിനിധികളുടെ പേരില്‍ എടുക്കുന്ന മുറിയില്‍ മറ്റുള്ളവരെ താമസിപ്പിക്കരുതെന്ന് 2008 ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍ ഇത് വ്യാപകമായി ലംഘിക്കപ്പെടുന്നു. ഗസ്റ്റ്ഹൗസ് ജീവനക്കാര്‍ കൂട്ടുനിന്നാല്‍ ആഴ്ചകളോളം ഇവിടെ ആര്‍ക്കും താമസിക്കാം. മുന്‍ എം.എല്‍.എമാര്‍ നേരിട്ടെത്തിയാല്‍ മാത്രമേ മുറി അനുവദിക്കാവൂ. എന്നാല്‍ ഫോണില്‍ വിളിച്ചുപറഞ്ഞാല്‍ മുന്‍ എം.എല്‍.എമാരുടെ പേരില്‍ മുറി അനുവദിക്കാറുണ്ട്. ഇവരെ പേടിച്ചാണ് ഗസ്റ്റ്ഹൗസ് ജീവനക്കാര്‍ ഇതിന് വഴങ്ങുന്നത്.
എന്നാല്‍ എം.എല്‍.എ ഹോസ്റ്റലില്‍ സംഭവിച്ചതുപോലെ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ജീവനക്കാര്‍ക്ക് മാത്രമായിരിക്കും.
എം.എല്‍.എ ഹോസ്റ്റലിലെ മുറികള്‍ തങ്ങള്‍ ഫോണ്‍വഴി ബുക്ക്‌ചെയ്തിരുന്നുവെന്ന് ചില മുന്‍ എം.എല്‍.എമാര്‍ മാധ്യമങ്ങളോട് സമ്മതിച്ചിട്ടുണ്ട്. ഇത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇവരിത് ചെയ്തത്.
സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ പൊളിറ്റിക്കല്‍ വിഭാഗത്തിലാണ് ഗസ്റ്റ്ഹൗസുകളിലെ മുറി ബുക്ക് ചെയ്യേണ്ടത്. എന്നാല്‍ ബുക്കിങ്ങില്ലാതെ ഒഴിഞ്ഞുകിടക്കുന്ന മുറികളില്‍ രജിസ്റ്ററിലെഴുതാതെ ചില ജീവനക്കാര്‍ ആളുകളെ താമസിപ്പിക്കാറുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റസ്റ്റ്ഹൗസുകളില്‍ ഗസ്റ്റ്ഹൗസുകള്‍ക്കുള്ള നിയന്ത്രണംപോലും ഇക്കാര്യത്തില്‍ ഇല്ല. വിദൂരപ്രദേശങ്ങളിലെ റസ്റ്റ്ഹൗസുകളില്‍ അനാശാസ്യവും അനധികൃത താമസവും പതിവ് സംഭവം. ഇതൊക്കെ നിയന്ത്രിക്കാന്‍ കഴിഞ്ഞവര്‍ഷം ചട്ടങ്ങളുണ്ടാക്കി.
ഇതനുസരിച്ച് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അനുവദിച്ചാലേ മുറി നല്‍കാവൂ. നേരത്തേ ഇതിനുള്ള അധികാരം കളക്ടര്‍ക്കായിരുന്നു. എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ അനുമതിയില്ലാതെ മുറി നല്‍കിയാല്‍ ആ റസ്റ്റ്ഹൗസിന്റെ ചുമതലയുള്ള ജീവനക്കാരനില്‍ നിന്ന് 500 രൂപ പിഴയീടാക്കാം.
ഗസ്റ്റ് ഹൗസുകളും റസ്റ്റ് ഹൗസുകളും രാഷ്ട്രീയ പാര്‍ട്ടികളുടെയും പാര്‍ട്ടി ഗ്രൂപ്പുകളുടെയും യോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പതിവാണ്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ