റുക്‌സാനയുമായി ശാരീരികവേഴ്ച; ദൃശ്യം കാട്ടിയുള്ള തട്ടിപ്പ് സംഘം പിടിയില്‍
പെണ്‍വാണിഭ തട്ടിപ്പു നടത്തി വിദേശ മലയാളികളില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ സംഘം വ്യാപക തട്ടിപ്പു നടത്തിയതായി സംശയം. ഇവര്‍ നേരത്തെ രണ്ടു പേരെ തട്ടിച്ചു പണം തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്.നേരത്തെ പല കേസുകളിലും ഈ സംഘത്തി ലുള്‍പ്പെട്ടവര്‍ പണം തട്ടിയിട്ടുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. നാണക്കേടും തങ്ങളുടെ രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭയം മൂല വും പലരും പരാതി നല്‍കാന്‍ മടിക്കുകയാ ണെന്നാണ് പോലീസ് നിഗമനം.
പാലാരിവട്ടത്തെ ഫര്‍ണിച്ചര്‍ ഷോപ് ഉടമയെ 2010ല്‍ കാറില്‍ കൊണ്ടുപോയി ഇടപ്പള്ളിയിലെ വീട്ടില്‍ ബന്ദിയാക്കി രണ്ടു ലക്ഷം രൂപ കൈപ്പറ്റിയ കേസില്‍ ഒന്നാം പ്രതിയാണ് റുക്‌സാന. തോമസ് ജേക്കബിന്റെ സിം കാര്‍ഡാണ് സൂര്യ ഉപയോഗിച്ചിരുന്നത്. കേസില്‍ അറസ്റ്റിലായ സനിലനെ നഗരത്തിലെ ഒരു പത്രത്തിന്റെ എംഡിയാണെന്നു പരിചയപ്പെടുത്തി എറണാകുളത്തെ ഒരു വ്യവസായിയില്‍ നിന്ന് 20 ലക്ഷം രൂപ നാലുപേരും ചേര്‍ന്ന് തട്ടിയെടുത്തതായി ചോദ്യം ചെയ്യലില്‍ അറിവായി. കൊല്ലത്തെ ഒരു വ്യവസായിയില്‍ നിന്നു 16 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും മൊഴിയുണ്ട്.
കൂടുതല്‍ പേര്‍ ഇവരുടെ ഇരകളായിട്ടുണ്ടെന്നാണു പോലീസ് നിഗമനം. ഇത്തരത്തില്‍ കൂടുതല്‍ പേരെ തട്ടിച്ച് സംഘം പണം തട്ടിയിട്ടുണ്ടോ എന്നു വിശദമായ ചോദ്യം ചെയ്യലിലേ വ്യക്തമാകൂ എന്നു പോലീസ് അറിയിച്ചു. ഇതിനായി ഇവരെ തിങ്കളാഴ്ച വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. എന്നാല്‍ പണം പോയ ചിലരെങ്കിലും ഇന്ന് പരാതിയുമായി എത്തുമെന്നും പോലീസ് കരുതുന്നു.
മെട്രോ നഗരമായി മാറുന്ന കൊച്ചിയില്‍ പെണ്‍വാണിഭ തട്ടിപ്പുകളും വ്യാപകമാവുകയാണെന്നു വ്യക്തമാക്കുന്ന താണ് ഇന്നലെ നടന്ന അറസ്റ്റ്. വശീകരിച്ചു മുന്തിയ ഹോട്ടലുകളിലും ഫഌറ്റുകളിലും കൊണ്ടുപോയി കിടപ്പറ രംഗങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ നാലുപേരെയാണു കൊച്ചി സിറ്റി പോലീസ് അറസ്റ്റുചെയ്തത്. കൊല്ലത്തുള്ള രണ്ടു പ്രവാസി മലയാളികളില്‍ നിന്ന് മൂന്നു കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് വെണ്ണല ഡിഡി ഗോള്‍ഡന്‍ ഗെയ്റ്റില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശിനി സൂര്യ (ബിന്ധ്യാ തോമസ് 32), ചെലവന്നൂര്‍ ഗാലക്‌സി വിന്‍സ്റ്റന്‍ ഫഌറ്റില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശിനി റുക്‌സാന ബി. ദാസ് (29), വടുതല കുറ്റാട്ടുശേരിയില്‍ സനിലന്‍ (43), തെക്കന്‍ പറവൂര്‍ കണ്ടത്തില്‍ തോമസ് ജേക്കബ് (പ്രജീഷ് 35) എന്നിവര്‍ പിടിയിലായത്.
കൊച്ചിയിലെ ഹോട്ടലില്‍ റുക്‌സാനയുമായി ശാരീരികവേഴ്ച നടത്തുന്നതിന്റെ സിഡി കൈവശമുണ്ടെന്നും മൂന്നു കോടി രൂപ കൊടുത്താല്‍ മാസ്റ്റര്‍ കോപ്പി കൈമാറാമെന്നും പറഞ്ഞാണ് പ്രവാസി മലയാളികളെ സംഘം ഭീഷണിപ്പെടുത്തിയത്. മാജിക് വോയ്‌സ് എന്ന മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റോബര്‍ട്ട് എന്ന പേരില്‍ പുരുഷശബ്ദത്തില്‍ സൂര്യയാണ് ഇരകളെ വിളിച്ച് ഉപാധികള്‍ മുന്നോട്ടുവച്ചത്.
ഭീഷണിക്കു പിന്‍ബലമായി, തന്നെ രണ്ടു വിദേശ മലയാളികള്‍ ചേര്‍ന്നു ബലാത്സംഗം ചെയ്തുവെന്നു കാട്ടി തിരുവനന്തപുരം ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ റുക്‌സാന പരാതിയും കൊടുത്തിരുന്നു. ഭീഷണിക്ക് ഇരയായവരിലൊരാള്‍ പരാതിയുമായി കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ കെ.ജി. ജയിംസിനെ സമീപിച്ചതോടെയാണു പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. പാലാരിവട്ടം ബൈപാസില്‍ വച്ച് ഒരു കോടി രൂപ കൈമാറാമെന്ന ധാരണയില്‍ റുക്‌സാനയെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി, വേഷം മാറി എത്തിയ ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വലയിലാക്കുകയായിരുന്നു.
ഭീഷണിക്ക് ആധാരമായ സിഡി പോലീസ് കണ്ടെടുത്തു. റാക്കറ്റില്‍ പ്രധാന കണ്ണികളായ രണ്ടുപേരെ പോലീസ് തെരയുന്നു. ഇരകളെ വശീകരിച്ചുകൊണ്ടുപോയി കിടപ്പറ രംഗങ്ങള്‍ സണ്‍ഗ്ലാസില്‍ ഒളിപ്പിച്ചുവച്ച കാമറയില്‍ പകര്‍ത്തുകയായിരുന്നു പതിവ്. സിഡി കൈമാറുന്നതിനു പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങും. വഴങ്ങിയില്ലെങ്കില്‍ ഇരകളെ പീഡനക്കേസില്‍ ഉള്‍പ്പെടുത്താനായി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്യും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിരവധിയാളുകളെ ഇങ്ങനെ സംഘം ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ