Video Of Day

Breaking News

റിക്കിയുടെ ജീവന്‍ 'അപകടത്തിൽ' ഡയാലിസിസ് ചെയ്യാന്‍ ചെന്നൈയിലേക്ക്; പ്രാര്‍ഥനയോടെ രഞ്ജിനി

കൊച്ചി: അണലിയുടെ കടിയേറ്റ് ജീവന്‍ അപകടത്തിലായ രഞ്ജിനി ഹരിദാസിന്റെ വളര്‍ത്തുനായ റിക്കിയുടെ ജീവന്‍ അപകടാവസ്ഥയില്‍. രഞ്ജിനിയുടെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അണലിയെ രഞ്ജിനിയുടെ വളര്‍ത്തുനായായ റിക്കി തടയാന്‍ ശ്രമിച്ചത്. ഇതിനിടെ കടിയേറ്റ റിക്കി കൊച്ചിയിലെ പെറ്റ് ആശുപത്രയില്‍ ഗുരുതരാവസ്ഥില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ തങ്ങളുടെ പ്രിയ അരുമയെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണ് രഞ്ജിനിയും കുടുംബവും. അതുകൊണ്ട് തന്നെ വിദഗ്ധ ചികിത്സക്കായി ചെന്നൈയിലേക്ക് കൊണ്ടുപോകാനാണ് ഒരുങ്ങുന്നത്.
ഗുരുതരാവസ്ഥയില്‍ കൊച്ചി പെറ്റ് ആശുപത്രിയില്‍ കഴിയുന്ന വളര്‍ത്തുനായ റിക്കിയെ ഡയാലിസിസിനായാണ് ചെന്നൈയിലേക്ക് കൊണ്ടുപോകുന്നത്. രണ്ടു ദിവസത്തിനകം ചെന്നൈ വെറ്ററിനറി കോളജിലെത്തിച്ച് ഡയാലിസിസ് നടത്താനാണ് പദ്ധതി. നായ്ക്കളില്‍ ഡയാലിസിസ് നടത്താന്‍ സൗകര്യമുള്ള ഇന്ത്യയിലെ ഏക സ്ഥാപനമാണു ചെന്നൈയിലെ വെറ്ററിനറി കോളജ്.


അഭിപ്രായങ്ങളൊന്നുമില്ല