ഭര്‍ത്താവിന് അവിഹിതബന്ധം, നടി രംഭയ്‌ക്കെതിരേ സഹോദരഭാര്യയുടെ പീഡനക്കേസ്
ഹൈദരാബാദ്: തെന്നിന്ത്യയിലെ മുന്‍ താരനായിക രംഭയും കുടുംബവും സ്‌ത്രീധന പീഡനക്കേസില്‍. രംഭ, സഹോദരന്‍ ശ്രീനിവാസ് റാവു, മാതാപിതാക്കള്‍ വെങ്കടേശ്വര്‍ റാവു, ഉഷാറാണി എന്നിവര്‍ക്കെതിരേ ശ്രീനിവാസന്റെ ഭാര്യ പല്ലവിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഗാര്‍ഹിക പീഡനത്തിനും സ്‌ത്രീധന നിരോധന നിയമത്തില്‍ പെടുത്തി ബഞ്ചാരാഹില്‍സ് പോലീസ് കേസെടുത്തു.
സ്‌ത്രീധനം പോരായെന്ന് പറഞ്ഞ് ഒരു വര്‍ഷമായി ഭര്‍ത്താവ് ശ്രീനിവാസ റാവുവും രംഭ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും പീഡിപ്പിക്കുന്നതായി പല്ലവി നല്‍കിയ പരാതിയില്‍
പറഞ്ഞിരിക്കുന്നു. അമിത മദ്യപാനം മൂലം രണ്ടു വര്‍ഷം മുമ്പ് മുതല്‍ ശ്രീനിവാസന് ബിസിനസില്‍ വന്‍ പരാജയം നേരിടുകയാണ്. ബിസിനസില്‍ നിക്ഷേപിക്കാന്‍ കൂടുതല്‍ സ്‌ത്രീധനം വേണമെന്ന് ശ്രീനിവാസന്‍ നിര്‍ബ്ബന്ധിക്കുന്നു. തന്റെ സ്വര്‍ണ്ണം മുഴുവന്‍ ശ്രീനിവാസന്‍ പണയം വെച്ചിരിക്കുകയാണെന്നും പറയുന്നു.
ശ്രീനിവാസനെതിരേ പരസ്‌ത്രീ ബന്ധവും പല്ലവി ആരോപിച്ചിട്ടുണ്ട്. മറ്റൊരു സ്‌ത്രീയുമായി ശ്രീനിവാസന് ബന്ധമുണ്ടെന്നും രംഭയുടേയും മാതാപിതാക്കളുടേയും ഒത്താശ ഇതിനുണ്ടെന്നും പരാതിയില്‍ പല്ലവി പറയുന്നു. ശ്രീനിവാസന്‍ പല്ലവിയെ വിവാഹം കഴിച്ചത് 1999 ലായിരുന്നു. ഇവര്‍ക്ക് രണ്ടു മക്കളുമുണ്ട്. ചെന്നൈയില്‍ താമസിച്ചു വരികയായിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ ദുര്‍ന്നടത്തം കൊണ്ട് കൂടെ താമസിക്കാനാകില്ലെന്ന് പറഞ്ഞ് ആറു മാസം മുമ്പ് പല്ലവി ചെന്നൈയിലെ വീട്ടില്‍ നിന്നും ബഞ്ചാരാഹില്‍സിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെ മെട്രോപോളിത്തന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി സമര്‍പ്പിച്ചതിന്റെ അടിസ്‌ഥാനത്തില്‍ കോടതി ബഞ്ചാരാഹില്‍സ് പോലീസിനോട് കേസ് റജിസ്‌റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ