വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ റംസാന്‍ വ്രതാനുഷ്‌ഠാനം നിരോധിച്ചു
ചൈനയുടെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിഞ്ചിയാങില്‍ റംസാനില്‍ വ്രതമെടുക്കുന്നത് നിരോധിച്ചു. ചൈനയിലെ മുസ്ലിം വിഭാഗമായ ഉയ്‌ഗുര്‍ വിഭാഗത്തിന് ഭുരിപക്ഷമുള്ള മേഖലയാണിത്. സിഞ്ചിയാങ് പ്രവിശ്യയ്‌ക്ക് സ്വയംഭരണാധികാരം ഉള്ളതിനാലാണ് ചൈനീസ് അധികൃതര്‍ പ്രത്യേക ഉത്തരവിറക്കി റംസാന്‍ വ്രതം നിരോധിച്ചിരിക്കുന്നത്.
റംസാനില്‍ വ്രതമെടുക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ബെയ്‌ജിങ് പുറത്തിറക്കി കഴിഞ്ഞു. സിഞ്ചിയാങിലെ സ്‌കുളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമെല്ലാം ഉത്തരവിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. കുട്ടികളും അധ്യാപകരും യുവാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുമൊന്നും വ്രതമനുഷ്‌ഠിക്കരുതെന്ന് പ്രത്യേകം നിര്‍ദ്ദേശിക്കുന്നുണ്ട്. നേരത്തേ തന്നെ സിഞ്ചിയാങ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പകല്‍ മുഴുവന്‍ വ്രതമനുഷ്‌ഠിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മ്യൂണിസ്‌റ്റ് ചൈന റംസാന്‍ വ്രതം നിരോധിച്ചിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്‌ത് ഉയ്‌ഗൂര്‍ വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. മുസ്ലിം വിഭാഗമായ ഉയ്‌ഗൂറുകളുടെ കൂട്ടപ്രാര്‍ത്ഥന ഉള്‍പ്പെടെയുള്ള അനുഷ്‌ഠാനങ്ങള്‍ക്ക് എതിരെ നേരത്തേ ചൈനീസ് സര്‍ക്കാര്‍ നടപടി എടുത്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ