Video Of Day

Breaking News

'രഹസ്യകാമുകനെ' കണ്ടെത്തിയ മാധ്യമങ്ങളെ തെറിവിളിച്ച് പ്രിയാമണി

തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ കഴിഞ്ഞ ദിവസങ്ങളിലെ പോപ്പുലര്‍ ട്വീറ്റ്‌ പ്രിയാമണിയും നടന്‍ ഗോവിന്ദ്‌ പത്മസൂര്യയും ഒന്നിച്ചുള്ള ചിത്രങ്ങളായിരുന്നു. ഇരു താരങ്ങളും തങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്ന വ്യത്യസ്‌ത ഫോട്ടോകള്‍ ട്വീറ്റ്‌ ചെയ്‌തതോടെയാണ്‌ പ്രിയയുടെ 'രഹസ്യകാമുക'നെ കണ്ടെത്തിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്‌.

 പ്രിയാമണിയുടെ കാമുകന്‍ ആരാണെന്ന ചോദ്യം കുറേക്കാലമായി തെന്നിന്ത്യന്‍ പാപ്പരാസികളുടെ ഉറക്കം കെടുത്തുന്ന ചോദ്യമായിരുന്നു. എന്നാല്‍ താരം ഇതേസംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നും അന്വേഷണങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. ഈ പശ്‌ചാത്തലത്തിലാണ്‌ ഗോവിന്ദ്‌ പത്മസൂര്യയും ഒന്നിച്ചുള്ള പ്രിയാമണിയുടെ ചിത്രങ്ങള്‍ പുറത്തു വരുന്നത്‌. പാപ്പരസികള്‍ വീണു കിട്ടിയ അവസരം ആഘോഷമാക്കുകയും ചെയ്‌തു.

വാര്‍ത്തകള്‍ പുറത്തുവന്നതോടെ മാധ്യമങ്ങളെ വിമര്‍ശിച്ച്‌ പ്രിയാമണി രംഗത്തെത്തി. രണ്ടു പേര്‍ ഒന്നിച്ചു നിന്നുള്ള ഫോട്ടോ എടുത്താല്‍ അവര്‍ തമ്മില്‍ പ്രണയത്തിലാണെന്നല്ല അര്‍ത്ഥമെന്ന്‌ പ്രിയ ട്വിറ്ററില്‍ കുറിച്ചു. ഗോവിന്ദ്‌ പത്മസൂര്യ തന്റെ സുഹൃത്ത്‌ മാത്രമാണെന്നും മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിക്കുകയാണെന്നും പ്രിയ വ്യത്യസ്‌ത ട്വീറ്റുകളിലൂടെ വിശദീകരിക്കുന്നു. എന്തായാലും ഗോവിന്ദ്‌ അല്ല പ്രിയയുടെ കാമുകനെങ്കില്‍ പിന്നെ ആരാണ്‌ താരത്തിന്റെ 'യഥാര്‍ത്ഥ' കാമുകനെന്ന അന്വേഷിച്ച്‌ പരക്കംപായുകയാണ്‌ പാപ്പരാസികള്‍ ഇപ്പോള്‍.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല